പടക്കങ്ങള്‍ എന്നും എന്റെ വീക്നെസായിരുന്നു!
നിങ്ങളില്‍ പലരും അതെ വീക്നെസ് ഉള്ളവരാനെന്നറിയാം.
എന്റെ ഓര്‍മ്മയില്‍നിന്നു ഒന്ന് രണ്ട് അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നു..
ഒന്ന്.
ഒരു കൊല്ലം വിഷുവിനു ഞാന്‍ എന്റെ സുഹൃത്തുക്കള്ടെ വീട്ടിലെത്തി.
പടക്കം പോട്ടിക്കലാണ് ലക്ഷ്യം.
ഞാന്‍ മാത്രമല്ല, അഞ്ചാറു പേര് വേറെയുണ്ട്.
"ശബ്ദമുള്ളതൊക്കെ വീട്ടീന് പുറത്തു"..ഓമനെച്ചി - കൂട്ടുകാരന്റെ അമ്മ പറഞ്ഞു.
അവരുടെ വീടിന് മുന്പില് ഉള്ള റോഡില്‍ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പെട്ടി വാണം അവതരിപ്പിക്കപ്പെട്ടു.
"വാണം അപകടാ.. റോഡിന്റെ രണ്ട് സൈഡിലും വീടുകളാ.. ചെരിഞ്ഞു പോയാല്‍ പണിയാവും ട്ടാ.." തുടങ്ങിയ മുന്നറിയിപ്പുകള്‍ ഞാനടക്കമുള്ളവര്‍ പുച്ചിച്ചു തള്ളി.
വാണം തീ കൊളുത്താന്‍ സ്ടാണ്ട് ആയി വെക്കാന്‍ കുപ്പിയെടുക്കാന്‍ പോയവനെ അക്ഷമയാല്‍ തഴഞ്ഞു, ഇത്തിരി മണ്ണ് കൂട്ടി അതില്‍ വാണം കുത്തിവച്ചു ഞാന്‍ തീ കൊളുത്തി!
രണ്ടടി പൊങ്ങിയ വാണം ഇന്ഗ്ലിഷ് സിനിമേല് മിസ്സൈല്‍ പോകുന്നപോലെ സുഹൃത്തുക്കള്‍ക്ക് നേരെ വെട്ടിത്തിരിയുകയും രണ്ട് വശങ്ങളിലുമുള്ള മതിലുകളില്‍ ഇടിച്ചും തട്ടിയും അവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു.
ഗെടികള്ടെ ഓട്ടവും വെപ്രാളവും കണ്ട് പൊട്ടിച്ചിരിച്ച എന്റെ നേരെ തൊട്ടടുത്ത നിമിഷം അത് പാഞ്ഞു വന്നു!
'അയ്യോ' എന്നലറിക്കൊണ്ടോടിയ എന്നെ കളിയാക്കി കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു.
വാണം ഒന്ന് നിന്ന്, കഴുത്തോടിച്ചിട്ട കോഴിയെപ്പോലെ റോട്ടില് കിടന്നു പിടഞ്ഞു.
എന്നിട്ട്, അണയാന്‍ നേരെത്തെ 'തന്തയില്ലാപ്പണി' കാണിച്ചു.
'ട്ടോ' എന്ന് ഒരു പൊട്ട്!
എന്നിട്ട് ആത്മഹത്യാ സ്ക്വാഡിലെ തീവ്രവാദിയെപ്പോലെ അതിന്റെ തീചീളുകളാല്‍ കൂട്ടി വച്ചിരിക്കുന്ന ബാക്കി വാണങ്ങളെ ആശ്ലേഷിച്ചു!
ബാക്കി എന്തോക്കെയുണ്ടായെന്നു എഴുതുന്നില്ല.
ബാക്കി എന്തോക്കെയുണ്ടായെന്നു എഴുതുന്നില്ല.
എന്റമ്മേ...
അന്ന് ഞങ്ങള്‍ ഓടിയ ഓട്ടം..
ചുറ്റുമുള്ള വീടുകളീന്നു കിട്ടിയ വിഷുകൈനീട്ടം..
ഹോ മറക്കില്ല.
അന്ന് തുടങ്ങിയതാ സുഹൃത്തുക്കളെ, വാണത്തിനോടു ഒരു ഇറവറന്‍സ്!
...............................................................................................................
രണ്ട്
കഴിഞ്ഞ കൊല്ലം പിണ്ടി പെരുന്നാളിന്...
വഴിയമ്പലം കപ്പെളയുടെ മുന്നില്‍,
മുകളിലേയ്ക് ക് 'ശും ശും' ന്നു പോകുന്ന ഇരുന്നൂരെണ്ണമുള്ള ചൈനീസ് വാണങ്ങള്ടെ പെട്ടിക്കു തീകൊളുത്തി..
പോട്ടിത്തുടങ്ങും മുന്‍പ് ഒരു 'രാജ വെമ്പാല' വന്നു ആ പെട്ടിയെടുത്ത് തലയില്‍ വച്ചു!
തലയില്‍ നിന്ന് സാധനങ്ങള്‍ മുകളില്‍ പോയി പൊട്ടിത്തുടങ്ങി.
ആളുക ള്‍ ആദ്യം അമ്പരന്നു, പിന്നെ.. ആസ്വദിച്ചു!
തലയില്‍ നിന്ന് സാധനങ്ങള്‍ മുകളില്‍ പോയി പൊട്ടിത്തുടങ്ങി.
ആളുക
കാവടിയാട്ടക്കാരന്‍ കേന്ദ്ര കഥാപാത്രമായ പോലെ, മിടുക്കന് അതങ്ങ് ആസ്വദിച്ചു.
കാലുകൊണ്ട് ഒന്ന് രണ്ട് ചുവടു വച്ചു.
"താഴെ വെക്കട.."
"എന്ത് മറ്റതണ്ടാ കാണിച്ചേ"
തുടങ്ങിയ സംഘാടകരുടെ ആക്രോശങ്ങളും ഓരോന്നും മോളിലെയ്ക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ചൂടും പുകയും വെമ്പാലയെ പെട്ടി താഴെ ഇറക്കാന്‍ പ്രേരിതനാക്കി.
അപ്പോളാ
തല ചരിക്കുമ്പോള്‍, പെട്ടി ചരിയുമ്പോള്‍.. ഓരോന്നും ആളുകളുടെ ഇടയിലേയ്ക്കു!
ഒരെണ്ണം ചരിഞ്ഞു പോയി തെങ്ങിന്റെ മണ്ടേല്.. അവിടെ ഒരു തീ പിടുത്തം.
വട്ടം കൂടി നിന്നവര്‍ അന്തം വിട്ടോടി.
തോക്ക്മെടുത്ത് പാഞ്ഞ രാധാകൃഷ പിള്ളയെപ്പോലെ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ വെമ്പാലയുടെ പരാക്രമം!
പൊലീസുകാരടക്കം ആരും ലവന്റെ ചുറ്റുവട്ടത്തില്ല!
പൊലീസുകാരടക്കം ആരും ലവന്റെ ചുറ്റുവട്ടത്തില്ല!
തലമുടിക്ക് വരെ തീ പിടിച്ച്, പെട്ടി താഴെ ഇറക്കാന്‍ വെമ്പല്‍ കൊണ്ട അവനോടു
മതി ലിനു പിറകിലോളിച്ച സംഘാടകര്‍ മുന്‍പത്തെ വാക്ക് മാറ്റി അലറി..
മതി
"--- മോനെ, താഴെ ഇറക്കിയാല്‍ നിന്റെ കയ്യും കാലും ഞങ്ങള്‍ തല്ലിയൊടിക്കും"
..........................................................................................................................................
ദീപാവലി മുന്നറിയിപ്പ്!!
സൂക്ഷിക്കുക. ആവേശം പടക്കങ്ങളോടല്ല വേണ്ടൂ!!
13 comments:
ശ്രദ്ധിക്കാം...
എന്റെ നഗരം ഒരുങ്ങി കഴിഞ്ഞു. ദീപാവലിക്കായി.
Happy Diwali.
കഴിഞ്ഞ കൊല്ലം പിണ്ടി പെരുന്നാളിന്...
വഴിയമ്പലം കപ്പെളയുടെ മുന്നില്‍,
oh.. തൃശൂര്‍ക്ക് പോരാന്‍ തോന്നുന്നു. ചിരിച്ചു കുഴഞ്ഞു സാഹിബേ, പിന്നെ ഞാന്‍ പൂങ്കുന്നംകാരിയാണ്ട്ടാ.
നന്ദി, സരിത.
കുറച്ചു നേരം ചിരിക്കാനും ത്രിശൂരിനെക്കുരിച്ചു ഓര്‍ക്കാനും ഈ പോസ്റ്റ് ഉപകരിച്ചല്ലോ.
hahaha..... class!
rantu sambavangalum.... :)
ഹഹ്ഹഹ
കൊള്ളാം
ഹഹഹ
പരാക്രമം പടക്കങ്ങളൊടല്ല വേണ്ടൂ
ആദ്യത്തെതാണ് കൂടുതൽ ഇഷ്ടായായത് .. ശരിക്കും ഒരു സിനിമ കാണുന്ന
ഫീൽ കിട്ടി .. മുൻപിൽ നടന്ന സംഭവം പോലെ ... കോമഡി ശരിക്കും ആസ്വദിച്ചു
great work...keep it up..
നന്ദി.
പടക്കത്തിന്റെ വില തന്നെ പൊള്ളിക്കുന്നതായി
ഹഹ ഹാ ! കൊള്ളാമല്ലോ ഈ പടക്ക കഥകൾ. വിഷു ആശംസകൾ
Superb...
ചിരിച്ച് മരിച്ചൂട്ടാ..
Post a Comment