കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഉണ്ണി എമ്ബിഎ ചെയ്യാന്‍ അമേരിക്കയ്ക്ക് പോയത് വല്യ വാര്‍ത്തയായിരുന്നു. തിരികെ വന്നത് ഒരു സായ്പ്പുമായിട്ട്! അങ്ങേരു ഇവിടെ കറങ്ങാന്‍ വന്നതാണ്. ഏതോ കഞ്ഞി സായിപ്പ്. ഒരു മധ്യ വയസ്കന്. അലന്ന മുടീം ഒക്കെ ആയി ഒരു ലൂക്കില്ലാത്തവന്. കവലയിലെ സംഗമസ്ഥാനത്ത് കൊണ്ട് വന്നു എല്ലാവരേം പരിചയപ്പെടുത്തി. "ഹോള" പറഞ്ഞു.. കൈ തന്നു .. "ഓരോ വക ചൊറികളേം കൊണ്ട് എഴുന്നള്ളിക്കോളും" എന്ന് എല്ലാവരെക്കൊണ്ടും മനസ്സില്‍ പറയിച്ചു.
അഞ്ചാറു ദിവസം കൊണ്ട് സായിപ്പ് മലയാളം പഠിച്ചു! ഉണ്ണി ഇല്ലെങ്കിലും ആള് ഹാജര്‍ വച്ച് തുടങ്ങി. അങ്ങിനെയിരിക്കെ അമ്പലത്തില്‍ ഉത്സവം. സായിപ്പ് കൂടെ ഉള്ളതിനാല്‍ സകല പെന്മിഴികളും ഇങ്ങോട്ട്. എല്ലാവരും ഉന്മാദ പുളകിതരായി. ഉണ്ണിക്കു ദേഷ്യം/ അസൂയ ഒക്കെ വന്നു.
"നൌ യു ടെയ്ക് റെസ്റ്റ്." എന്ന് പറഞ്ഞു സായിപ്പിനെ അവന് വീട്ടീ കൊണ്ടുപോയാക്കി തിരിച്ചു പോന്നു.
അങ്ങിനെ എല്ലാവരും വിവിധങ്ങളായ കാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരുത്തന് വിളിച്ചു..
"ഡാ, നോക്ക്യേ."
എല്ലാവരും നോക്കി.
പ്രാദേശിക ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്ന ഉത്സവം ലൈവില്‍ ആല്‍ത്തറയില്‍ ഇരുന്നു താളം പിടിക്കുന്ന സായിപ്പ്!!
"ങേ.. ഇയാളെ ഞാന്‍ വീട്ടീ കൊണ്ടോയാക്കീതല്ലേ!" ഉണ്ണി അന്തം വിട്ടു.
"ലൈവ് തന്ന്യാടാ.."
"നിങ്ങ വന്നെ.."
ഞങ്ങള്‍ ചെല്ലുമ്പോള്‍ ചുറ്റും കൂടി നില്ക്കുന്ന കുറെ പേരുടെ നടുവില്‍ തകിലിന്റെ പെരുക്കത്തിനോപ്പം ചുള്ളന് ഡാന്‍സ് കളിക്കുന്നു.
"ഹലോ.. വാട്ട് ഹാപ്പെണ്ട് ?"
"ഐം സൊ ബോര്‍ഡ് .. സൊ.."
സായിപ്പിനെ നൃത്തത്തില്‍നിന്നു പിന്തിരിപ്പിച്ചത് ഇഷ്ടപ്പെടാതിരുന്ന ഒരു ടീം ഞങ്ങളുമായി ചെറുതായി കോര്‍ത്തു.
"ഈ തെണ്ടി എന്റെ കൈ വിട്ടു പോയി ട്ടാ. ഉണ്ണി പറഞ്ഞു."
"അമേരിക്കെലിരുന്ന സായിപ്പിനെ വീട്ടീകൊണ്ടന്ന ഉണ്ണീടെ പോലെ..എന്നൊരു പ്രയോഗം ക്രമേണ പ്രതീക്ഷിക്കാം... ല്ലേ?"
"പോടാ തെണ്ടികളെ."
അങ്ങിനെ ടൌണില്‍ തിരിച്ചെത്തി.
"പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നേരുംതാഴത്ത് രാഘവന് മകന് ചന്ദ്രേട്ടന് ഒരു കുപ്പി പട്ടാളം സ്പോന്സര് ചെയ്തിരിക്കുന്നു." ആന്റൂന്റെ അനൌന്സ്മെന്റ്.
"ആഹ, എന്നാ അത് കഴിഞ്ഞു മതി ബാക്കി."
ഷാജന്റെ കടെന്ന് ഡിസ്പോസിബിള്‍ ഗ്ലാസ് ഒന്ന് വന്നു. കുപ്പി തുറന്നു.
ഒഴിക്കാന്‍ തുടങ്ങുംപോളേയ്ക്കും സായിപ്പ് കുപ്പിയില്‍ പിടുത്തമിട്ടു.
"ങേ.."
"ഈ ഡാഷ് മോന് എന്റെ കയ്യീന്ന് ഇന്ന് വേടിക്കും ട്ടോ ഉണ്ണ്യേ."
ആള് കുപ്പി തിരിച്ചും മറിച്ചും നോക്കി.
മൂടി തുറന്നു..
മണം ആസ്വദിച്ചു.. അത് കണ്ടപ്പോ തന്നെ ഒരു കുത്തല് മനസ്സില്‍ വന്നു.
എന്നിട്ട് കുപ്പീന്ന് നേരിട്ട് ഒരു കവിള് റമ്മു വായിലോഴിച്ചു
"ദൈവമേ, ഇത് അവടത്തെ വാറ്റുകാരനാണോടാ, ഉണ്ണ്യേ?"
മദ്യത്തിനെ ഈ കവിളില്‍ നിന്ന് മറ്റേ കവിളിലേയ്ക്കു ഒറ്റ തവണ സ്ഥലം മാറ്റം. ഒരു ചെറിയ ഗാര്‍ഗിള്‍ എന്നിട്ട് ഒറ്റ വിഴുങ്ങല്‍.
ഞങ്ങള്‍ എല്ലാവരുംവായും പൊളിച്ചു നില്‍ക്കെ.. ഡയലോഗ് വന്നു.
"ഇട്സ് വെരി സ്ട്രോങ്ങ്. നൈസ്.. ഹ്മം.. ലൈക് ഇറ്റ്. എന്ജോയ്"
"സായിപ്പ് ഇമ്മടെ ടീമാടാ.."
ഞങ്ങള്‍ അടി തുടങ്ങി. മലയാളം മാറി. സംസാരം ആംഗലേയം ആയി.
"മിസ്റ്റര്‍ സായിപ്പ് യു ഇവര്‍ ട്രൈ ഔര്‍ ടോഡി?"
"നോ.. ഐ ഹിയെദ് എബൌട്ട് ദാറ്റ്."
"ഹ്.. യു വെയിസ്ട്ടട് യുവര്‍ പകുതി ലൈഫ്."
"അല്ല പിന്നെ."
"ഇറ്റ് ഈസ് .........ഹോ അതെങ്ങിന്യാ പറയാ.. സ്വീറ്റ്, നുരഞ്ഞു.. പതഞ്ഞു.. "
"നാളെ പുരുഷേട്ടന്റെ വീട്ടീന്ന് സായിപ്പിന് കള്ള് ഞാന്‍ വാങ്ങി കൊടുക്കും." സുനി പറഞ്ഞു.
പിറ്റേന്ന്,
"ഡാ ..നിന്നെ കാണാന്‍ ഒരു ആള് വന്നെക്കണ് " എന്ന അമ്മയുടെ വിളി കേട്ടാണ് സുനി എണീറ്റത്.
ഉമ്മറത്തെത്തുമ്പോ ദാ നിക്കണ് സായിപ്പ്!
"ഗുഡ് മോണിംഗ് മാന്‍, ഐ വാണ്ണ ടെയിസ്റ്റ് ടോഡി.."
നേരം വെളുപ്പിനെയോ.
കാലത്തന്നെ കള്ള് കുടിക്കാന്‍ വന്നെക്കുന്നു. ഇംഗ്ലീഷ് അമ്മക്ക് അറിയാഞ്ഞത് ഭാഗ്യം അല്ലെങ്കില്‍ ഇപ്പൊ തന്നെ ചൂലും കെട്ട് എടുത്തേനെ.
"ഇപ്പൊ വരാം" ന്നു പറഞ്ഞു ഗെഡീനേം കൊണ്ട് ഇറങ്ങി.
പുരുഷേട്ടന്റെ വീട്ടില്‍ ചെല്ലുമ്പോ ആള് കള്ള് അളക്കാന്‍ കൊണ്ട് പോയി വന്നിട്ടുണ്ട്.
"ചേട്ടോ ഒരു കുപ്പി വേണല്ലോ .. ദീ സായിപ്പിന് കള്ള് കുടിക്കാന്‍ ഒരു മോഹം."
"കള്ള് അളന്നു പോയല്ലോ സുന്യേ..
നീ അന്തിക്ക് വാ.. അതാവുമ്പോ നല്ല സാധനം തരാം."
"അയ്യോ, ചേട്ടാ അതങ്ങിനെ പറയല്ലേ.. നാളെ എന്ന് പറഞ്ഞാലും ഈ നിക്കണ സാധനത്തിനെ അത് വരെ ഞാന്‍ ചുമക്കേണ്ടി വരും.എന്തെങ്കിലും തന്നെ പറ്റൂ."
ഏതു മുടിഞ്ഞ നേരത്താണാവോ അങ്ങിനെ പറയാന്‍ തോന്നീത്. സുനി, മനസ്സില്‍ സ്വയം ശപിച്ചു.
"സാധനം ഇണ്ടാവണ്ട്രാ സുന്യേ, ഇന്നലെ ചൊരുക്ക ഉണ്ടാക്കാന്‍ പാത്യേംപുറത്ത് കേറ്റിയ ഒരു കുപ്പി തന്നാല്‍ പോരല്ലോ, നിങ്ങള്‍ക്ക് കള്ളല്ലേ വേണ്ടത്."
"മതി, ചേട്ടന് അതിങ്ങേടുത്തെ."
"ങേ?"
"അത് മതി ചേട്ടാ."
"വേണ്ട്രാ.. മൂത്ത് പുളിച്ചു ഒരു വിധായീണ്ടാവും."
"സായിപ്പ് ചേട്ടന്റെ അളിയനോന്നും അല്ലല്ലോ. സാധനം എടുക്ക്."
കുപ്പി വന്നു.
സായിപ്പ് മണപ്പിച്ചു. മുഖത്ത് പ്രത്യേക ഭാവങ്ങള്‍ വിടര്‍ന്നു. പിന്നെ, ശാന്തം.
ഒരു കവിള്..
നവരസങ്ങള്‍..
വീണ്ടും ഒന്നുകൂടി.
സുനി ശ്വാസമടക്കി.
"മെയ്ഡ് ഫ്രം കോക്കനട്ട് ട്രീ?"
"ഹ്മം.".
വീണ്ടും ഒരു കവിള്.
"ഐ തിങ്ക് ദിസ് ഈസ് എ കൈന്ദ് ഓഫ് സോഫ്റ്റ് ഡ്രിങ്ക്."
"നോ നോ നോ.. ത്രീ ഫോര്‍ കുപ്പീസ് അടിച്ചാല്‍ ഫിറ്റ് ആകും."
"ഓ.."
കാശും കൊടുത്തു സൈക്കിളില്‍ കയറ്റി ഉണ്ണീടെ വീട്ടില്‍ കൊണ്ടാക്കി പോരുമ്പോ സുനി ടാപ്പില്‍ വെള്ളമില്ലേ എന്നും ഫ്ലഷ് വര്‍ക്ക് ചെയ്യുന്നില്ലേ എന്നും ഉറപ്പു വരുത്തി!
അന്ന് വൈകീട്ട് സായിപ്പിനെ കണ്ടില്ല. പിറ്റേന്ന് വൈകീട്ട്
"സായിപ്പേ, ഹൌ വാസ് ഔര്‍ ടോഡി?" എന്ന ചോദ്യത്തിനു ക്ഷീണസ്വരത്തില്‍ ഇങ്ങിനെ മറുപടി കിട്ടി.
"ഇറ്റ് ടെയ്സ്ട്ട്സ് ഗുഡ്.. ബട്ട് ഇറ്റ്സ് സ്മെല് .. ഹോ.. ആസ് ഷിറ്റ്...
ആന്‍ഡ് മൈ ഷിറ്റ് കാരീസ് ഇട്ട്സ് സ്മെല് ഫോര്‍ ടു ഡേയ്സ്.."
12 comments:
HI
സായിപ്പ് പറഞ്ഞതാ കരറ്റ് :)
:) :)
ങ്ഹൂം, കൊള്ളാം..ന്നാ അത്രയ്ക്കങ്ങട് പോരാട്ടോ ഗെഡിയേ
ഹി ഹി സായ്പ്പിന്റെ കള്ളുകുടി കലക്കി ;-)
പോര :(
ഹഹഹ, കാലത്തേ ചിരിപ്പിച്ചു :)) നല്ല കഥ അനിയേട്ടാ :)
നര്‍മത്തില്‍ ഉള്ള പോസ്റ്റ് !,അവസാന ഭാഗം വായിച്ചപ്പോള്‍ ശരിക്കും ചിരി വന്നു, പക്ഷെ അനിമേഷിന്റെ പഴയ പോസ്റ്റിന്റെ നിലവാരം വന്നില്ല എന്നു തന്നെ പറയേണ്ടി ആരും, കൂടുതല്‍ പ്രതീക്ഷിക്കുന്നു കൂട്ടുകാരാ ,ആശംസകള്‍ !!!!
Ha ha..
സ ജി, Manoj Kumar, Ajith, Pappan, Baburaj, Payyans, Jomon, Krish.. എല്ലാവര്ക്കും നന്ദി
anna enakkum venam oru nanni...surajina manasil vechu ezhuthiya oru skit polae undarunnu.... a nice 1
Post a Comment