Powered By Blogger

Monday, January 21, 2013

ചീട്ടുകളി


ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പെട്ടെന്നായിരുന്നു.
തലേന്നു രാത്രി അതിനുള്ള ഒരു ലാഞ്ചനയും കണ്ടില്ല. അതുകൊണ്ട് തന്നെ ഹര്‍ത്താല്‍ ദ്രാവകം വാങ്ങാനോ ഇറച്ചിയും മീനും വാങ്ങി അതിനു കൊഴുപ്പെകുവാനോ ഞങ്ങളുടെ നാട്ടിന്‍ പുറത്തെ പലര്‍ക്കും കഴിഞ്ഞില്ല. ജോലിയ്ക്ക് പുറപ്പെടുകയും ബസില്ലെന്നറിഞ്ഞു കവലയില്‍ കൂടി നില്‍ക്കുകയും ഒരുങ്ങാന്‍ സമയം തരാത്ത ഹര്‍ത്താല്‍ ആഹ്വാനികളെ മനസ്സില്‍ തെറി പറഞ്ഞൊതുക്കുകയും ചെയ്യുന്നതിനിടയിലാണ് ഒരുത്തന്‍ പ്രസ്ഥാവനയിറക്കിയത്.

"മ്മക്ക് രണ്ടു റൌണ്ട് റമ്മി ഇരുന്നാലോ? ഒരു അമ്പതിന്റെ കൈ വച്ച് ഇരിക്കാം. എട്ടു പേരുണ്ട്.ഒരു ഫുള്ളിനുള്ള കാശ്."

വല്യ കുഴപ്പമില്ലാത്ത നിര്‌ദ്ദെശമായതിനാലും വേറെ പ്രത്യേക പരിപാടികള്‍ നടക്കാന്‍ വഴിയില്ലാത്തതിനാലും എല്ലാവരും സമ്മതിച്ചു. പ്രകാശന്റെ പലചരക്കു കടയുടെ വരാന്തയില്‍ കളി തുടങ്ങി. കുറച്ചു കാഴ്ചക്കാരായി.. ആവേശപൂര്‍വ്വം കളി നീങ്ങി. പെട്ടെന്നാണ്  പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ ഒരു ശബ്ദം മുഴങ്ങിയത്.

"ആരും ഓടരുത്.. ചീട്ടുകളി പിടിച്ചിരിക്കുന്നു."

ശബ്ദത്തിന്റെ ഉടമയെ കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു പോയി. ഹെഡ് കൊന്‍സ്ട്ടബിള്‍ ആന്റണി. ഹര്‍ത്താലിന് സ്റ്റെഷനിലെയ്ക്കെത്താന്‍ സൈക്കിളിലാണ് വരവ്. സാധാരണ സെന്റ്‌ ജോണ് ബസില്‍ ഓസാണ് പതിവ്.

"ഹും.. കാശ് വച്ച് ചീട്ടു കളി.. അതും എന്റെ മുന്നില്‍.. നടന്നോ, എല്ലാവരും സ്റ്റെഷനിലെയ്ക്ക്.." പോലീസുകാരന്‍ മൊബൈലെടുത്തു. എസൈയെ വിളിക്കാന്‍.

"എന്റെ പോന്നു സാറേ, വെറുതെ ഒരു നേരം പോക്കിന് ഇരുന്നതാ. കാശ് വച്ചിട്ടുള്ള കളിയൊന്നുമല്ല."

"സാറേ, ഞാന്‍ വാട്ടര്‍ അതോരിട്ടിയിലെ,... ബസു കിട്ടാണ്ടായപ്പോ ചുമ്മാ രസത്തിനു ഒന്നിരുന്നതാ.."

"വീട്ടിലറിഞ്ഞാല്‍, ഞാന്‍ ആത്മഹത്യ ചെയ്യെ ഉള്ളൂ"

തുടങ്ങിയ വിലാപങ്ങളില്‍ ആന്റണിപ്പോലീസിന്റെ മനസ്സ് ഒന്നലിഞ്ഞു എന്ന് കണ്ടപ്പോ രമേശന്‍  സംഭവം ഏറ്റെടുത്തു.

"സാറ് ഇവരെയൊക്കെ അറിയണതല്ലേ? ഞങ്ങളൊക്കെ അത്തരക്കാരാണോ?"

"അല്ല, എന്നാലും"

"അതൊക്കെ വിട് സാറേ, സാറ് വേണേല്‍ എന്റെ കയ്യില്‍ ഇരുന്നോ, ഞാന്‍ വീട്ടീ പോവാ"

"ഏയ്‌, എനിക്ക് സ്റ്റേഷനീ പോണം"

"ഉവ്വ, അവിടെ സാറ് ചെന്നിട്ടു വേണം മല മറിക്കാന്‍, സാറ് ഈ കയ്യങ്ങോട്ടു വാങ്ങിച്ചേ."

പോലീസുകാരന്‍ രമേഷിന്റെ കൈ ഒന്ന് പാളി നോക്കി. ലൈഫ്, സെക്കണ്ട്, ഒരു ജോക്കര്‍, ചാന്‍സ്..ആഹ.

വേണ്ട എന്ന ഭാവം മുഖത്ത്‌ വരുത്തി, ചീട്ടു ഏറ്റു വാങ്ങി. തൊപ്പിയൂരി ചുവരിലെ ആണിയില്‍ തൂക്കി പോലീസുകാരന്‍ കളിയില്‍ ചേര്‍ന്നു. രണ്ടു റൌണ്ട് പോയി വന്നപ്പോലെയ്ക്കും ഗെഡി കമഴ്ത്തി. രണ്ടു പേര്‍ ഔട്ട്‌. മൂന്നു പേര് നിര്‍ബന്ധമായും കളിക്കേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. താന്‍ ലീസ്റ്റ് പോയന്റില്‍ ആണെന്ന് കണ്ടു മനസ്സിലെ സന്തോഷം ഒതുക്കി വച്ച് പോലീസുകാരന്‍ ചോദിച്ചു.

"എത്രയ്ക്കാടാ കളി?"

"അമ്പത് രൂപെയുള്ളൂ"

"വല്ല പത്തിരുന്നൂറ്റംപതിനും കളിചൂടാര്‍ന്നില്ലെടോ? ഇത് ഒരു മാതിരി പിള്ളേര്‍, മിട്ടായിക്ക് കളിക്കുന്ന പോലെ"

"അല്ല അതിനു ഞങ്ങള്‍.."

"സാരല്ല്യ, അമ്പതെങ്കില്‍ അമ്പത് .. മൊത്തം മുന്നൂറ്റമ്പത്.. ഹും. ചീട്ടിറക്ക്"

ചീട്ടു വന്നു, ഒരു രക്ഷയുമില്ല. സ്കൂട്ട്‌ ചെയ്യാന്‍ മനസിലുറ പ്പിക്കുമ്പോള്‍  രണ്ടാമതിരിക്കുന്നവന്‍ ഒരു ചീട്ടു വലിച്ചെടുത്തു ഒറ്റ കമഴ്ത്ത്! ഓപ്പന്‍ റമ്മി.. പോലീസുകാരനടക്കം നാല് പേര്‍ ഔട്ട്‌! കാണികളുടെ ആരവത്തിനിടയില്‍നിന്നു അന്റണിപ്പോലീസ് ചമ്മിയ മുഖവുമായി എണീറ്റു.

തൊപ്പിയെടുത്ത് തലയില്‍ ഫിറ്റ് ചെയ്തു, തൊണ്ട ഒന്ന് ശരിയാക്കി 
എന്നിട്ട് പാറപ്പുറത്ത് വീണ്ടും ചിരട്ടയുരച്ചു..

"ആരും ഓടരുത്..
ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു!"

21 comments:

animeshxavier said...

Welcome

ആമി അലവി said...

:) കൊള്ളാം ... എന്റെ കുഞ്ഞുനാളില്‍ ചീട്ടുകളിക്കാരെ കടപ്പുറത്ത് നിന്നും പോലിസ്‌ പിടിക്കാനായി ഓടിക്കും . തൊടിയിലൂടെ ചറ പറാന്നു പ്രാണരക്ഷാര്‍ത്ഥം ആളോള് ഓടും . പോലിസ്‌ പോയി കഴിഞ്ഞാല്‍ അവര് പിന്നേം കളിയന്നെ :) നന്നായിട്ടാ പോസ്റ്റ്‌ .

Neema Rajan said...

"ആളൊരു പോലീസാ.." എന്നാ പ്രയോഗം ഇത്തരം അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാവും!! :-)))

Sangeeth Nagmurali said...

ഹ,ഹ! നന്നായിട്ടുണ്ട്

Unknown said...

ലൈക്ക് ബട്ടണ്‍ നോക്കീട്ട് കണ്ടില്ല. ലൈക്കിയതായി പ്രഖ്യാപിച്ച് തിരിച്ചുപോകുന്ന് :-))

chandramohan said...

ഹ ഹ ഹ ....വളരെയേറെ ഇഷ്ടപ്പെട്ടു.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

"അനിമേഷ് നിര്‍ത്തരുത് ..... എഴുത്ത് പിന്നേം ഇഷ്ടപ്പെട്ടിരിക്കുന്നു "

കാഴ്ചകളിലൂടെ said...

ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു Superb animesh

Salim Veemboor സലിം വീമ്പൂര്‍ said...

ഹ ഹ ഹാ , ചീട്ടു കളി വീണ്ടും പിടിച്ചിരിക്കുന്നു . അടിപൊളി

biju narayan said...

അത് കലക്കി...ട്ടാ...

പട്ടേപ്പാടം റാംജി said...

എന്നാല്‍ മാറ്റിക്കുത്താം...

ajith said...

ഹഹ
ചീട്ടുകളി പിന്നേം പിടിച്ചിരിയ്ക്കുന്നു

എന്തുരസം

Villagemaan/വില്ലേജ്മാന്‍ said...

കള്ളുകുടി ..ചീട്ടുകളി ഇത്യാദി ദുശീലങ്ങള്‍ ഇല്ലാത്തതുകൊണ്ട് ചോദിക്കുവാ ..എന്തോന്നാ ഈ ഹര്‍ത്താല്‍ ദ്രാവകം ? ഹ ഹ

sarath said...

hahahaha

Cheettukali veendum pidichirikkunnu..... LOL

റോബിന്‍ said...

നന്നായിട്ടുണ്ട് ആശംസകള്‍

jayanEvoor said...

ഹ! ഹ!
ഹര്‍ത്താല്‍ ദ്രാവകം!!!
എന്താ അതിന്റെയൊരു വശ്യത!!

പ്രവീണ്‍ കാരോത്ത് said...

തോന്നിവാസികള്‍ അല്ലാത്ത മനുഷ്യന്മാരോ?
ആസ്വദിച്ചു വായിച്ചു, ഇഷ്ടപ്പെട്ടു!

kochumol(കുങ്കുമം) said...

ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു!..:)

സമീരന്‍ said...

ഹ്ഹ്.
കൊള്ളാം...

Joselet Joseph said...

അത് കലക്കി.
ചുരുങ്ങിയ വരികളില്‍ കിണ്ണന്‍ എഴുത്ത്. ഇഷ്ടമായി.

അസ് ലു said...

അല്ലേലും ഈ പോലീസുകാർ പണ്ടേ ഇങ്ങനാ ഒരു സ്നേഹോമില്ലാ..