ചെന്ന് കയറിയാതെ അമ്മ 'റേഡിയോ' ഓണ്‍ ചെയ്തു.
"നിന്റെ കൊളെജീന്നു പരീക്ഷേടെ മാര്‍ക്ക് കാര്‍ഡ് ആയി വന്നണ്ട്.
മൂന്നെണ്ണത്തില്‍ ചോപ്പ മഷി കൊണ്ട് ഫെയില്‍ എന്ന് എഴ്തീണ്ടെന്നു അപ്രത്തെ വീട്ടിലെ രാജി പറഞ്ഞു. അവള് പറഞ്ഞില്ലെങ്കിലും എനിക്കരിയാര്ന്നു. ചോപ്പ് കണ്ടാ തോറ്റതന്നെ.. മൂന്നെണ്ണതതില് തോറ്റുല്ലേ? എന്റെ പുന്നാര മോന് എന്തിനാ കളസോം ഷര്‍ട്ടും കുത്തിക്കേറ്റി രാവിലെ പോണത്? അച്ഛന് മരുഭൂമിയില്‍ വെയില് കൊണ്ടുണ്ടാക്കണ കാശ് കടലീ കായം കലക്കണ പോലെ ആക്കാനൊ ... "
'ഈ... ശ്വരാ.. '
മനസിലൂടെ ഒരു വെള്ളിടി പാഞ്ഞു പോയി.
പണ്ടാരക്കാലന് പ്രിന്‍സിക്ക് കാര്ഡിലല്ലാതെ ഈ കോപ്പ് അയയ്ക്കാന്‍ തോന്നിയില്ലെ.
പോസ്റ്റ് മാന്‍ തെണ്ടീ.. കൃത്യമായി അമ്മേടെ കയ്യീ തന്നെ കൊടുത്തു അല്ലെ? എന്റെ കയ്യീന്ന് കിട്ടിയ ഫോറിന് പെനയ്ക്കുള്ള നന്ദിയെങ്കിലും വേണമെടാ പട്ടീ.
രാജീടെ മുഖത്ത് ഇനി എങ്ങിനെ നോക്കും.. ബ്രൂട്ടസി.. അവള് താപ്പു നോക്കി വുഡ് ബി അമ്മായമ്മേടടുത്ത് സ്കോര്‍ ചെയ്തു. ഇതിനു തിരിച്ചു പണി ഞാന്‍ തരും.
അനിയന് ഇപ്പൊ വരും. അവന് കൂടി അറിഞ്ഞാല്‍ പിന്നെ, നാളെ നേരം വെളുക്കുംമ്പോളേയ്ക്കും ഈ നാട്ടിലറിയാന്‍ ആരെങ്കിലും ബാകിയുണ്ടാവുമൊ എന്തോ
"എന്താണ്ട വായും പൊളിച്ചു നില്‍ക്കുന്നത്? നാവിറങ്ങിപ്പോയോ?"
"അമ്മ പറഞ്ഞോണ്ടിരിക്ക്യല്ലേ.. "
പെട്ടെന്ന്.
പ്ലസ് ടു വിനു പഠിക്കുമ്പോള്‍ സയന്‍സ് ലാബിലെ ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞു എന്ന് പറഞ്ഞു തിരിച്ചു കിട്ടിയ കോഷന്‍ ഡെപ്പോസിറ്റ് മുക്കിയ കഥ ഓര്‍മ്മ വന്നു.
തലയ്ക്കു മുകളില്‍ ഹൈ മാക്സ് ബള്‍ബുകള്‍ ഒരുമിച്ചു മിന്നി. വിദ്യാഭ്യാസപരമായി അമ്മ വട്ടപൂജ്യമാണ്. തപ്പി തടഞ്ഞു എന്തോ വായിക്കാനറിയാം എന്ന് മാത്രം. ആ അമ്മ എന്നോട് .. ഹും.
കൊടുത്തു, അഡ്വാന്‍സ് ചെയ്ത ഗോളിയുടെ തലയ്ക്കു മുകളിലൂടെ ഒരു ലോബ് ..
"അമ്മേടെ പ്രക്ഷേപണം കഴിഞ്ഞോ?
പത്തു പൈസേടെ വിവരമില്ലാത്ത ആ രാജിയൊന്നും പറയുന്ന കേട്ട് തുള്ളരുത് ..
മറ്റു വിഷയങ്ങളില്‍ ഇത്തിരി മാര്‍ക്ക് കുറവാണ് ശര്യാ..
പക്ഷെ നിങ്ങള്‍ കണ്ടു പിടിച്ച ആ മൂന്നു ഫെയില്‍ ഉണ്ടല്ലൊ.. അത് ഫെയില്ട് അല്ല.
ഫയല്ട് . ഫ യ ല്ട് !!
ഫയല്ദ്.. ന്നു വച്ചാ ഫയല്‍ ചെയ്തിരിക്കുന്നു. കേട്ടിട്ടില്ലേ, കേസ് ഫയല്‍ ചെയ്തിരിക്കുന്നു എന്നൊക്കെ?
എവടെ.. വല്ല വാര്‍ത്തയും കാണ്. എല്ലാ നേരവും സീരിയലിനു മുന്നില്‍ ഇരിക്കാതെ.
ആ മൂന്ന് സബ്ജെക്ടിലും ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കാ. അത് കോളേജില്‍ ഫയല്‍ ചെയ്തു വച്ചിട്ടുണ്ട്. ഇനി വരുന്ന കുട്ടികള്‍ക്ക് റെഫര്‍ ചെയ്യാന്‍.
അമ്മയും അമ്മയുടെ കണ്ടു പിടുത്തങ്ങളും. "
ഗോള്‍ !!!
അമ്മ വായും പൊളിച്ചു നില്ക്കുന്നതും കുറ്റബോധം ആ മുഖത്ത് വിരിഞ്ഞതും കണ്ടു മനസ്സില്‍ ചിരിച്ചു. ആ താപ്പിനു കാര്‍ഡ് ഒപ്പിടീച്ചു പുറത്തേയ്ക്ക് നടക്കാനായുമ്പോള്‍ അടുത്ത വല വീശി.
"അതേയ്, ഫൈനല്‍ എക്സാമിന്റെ ടൈം ടേബിള്‍ ഫീസ് വേണം. അഞ്ഞൂറ്റി മുപ്പത്തേഴ് , അമ്മ ഒരറന്നൂര് തന്നോ.. !"
"പരീക്ഷാ ഫീസ് നീ അടച്ചതല്ലേ?"
"അത് എക്സാം ഫീസല്ലേ? ഇത് വേറെ, ഇതടച്ചില്ലെങ്കില്‍ ടൈം ടേബിള്‍ കിട്ടില്ല. അവസാനം മെയിന്‍ പഠിച്ചു ചെല്ലുമ്പൊ സബ്ജെക്റ്റ് ആവും വരണത് .. "
"അയ്യൊ.. അങ്ങനെ ഒക്കെ വര്വോ?"
"വരാണ്ടിരിക്കാനല്ലേ ഫീസ് അടയ്ക്കണത് "
"ഹും.. പത്തു പൈസ ഞാന്‍ കൂടുതല്‍ തരില്ല. കെട്ടല്ലൊ. "
"ഓ, അല്ലെങ്കില്‍ അമ്മയങ്ങു തന്നിട്ട് ..... എനിക്കറിയാം അമ്മ തരില്ലാന്ന്.
പുറത്തേയ്ക്ക് നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു.
"പാവം "
12 comments:
പറ്റിക്കാന്‍ ഏറ്റവും എളുപ്പം സ്വന്തം അമ്മയെയാണ് . പലപ്പോളും അറിഞ്ഞുകൊണ്ട് പറ്റിക്കപ്പെടാന്‍ പോലും അവര്‍ ഒരുക്കമാണ്. അല്ലെ?
i shall read tomorrow and comment
അമ്പത് ശതമാനം കള്ളക്കഥ; അമ്പത് ശതമാനം സത്യം........ഫിഫ്റ്റി/ഫിഫ്റ്റി
അത് എക്സാം ഫീസല്ലേ? ഇത് വേറെ, ഇതടച്ചില്ലെങ്കില്‍ ടൈം ടേബിള്‍ കിട്ടില്ല. അവസാനം മെയിന്‍ പഠിച്ചു ചെല്ലുമ്പൊ സബ്ജെക്റ്റ് ആവും വരണത് ..
ആശംസകൾ...
അമ്മയുടെ കയ്യില്‍ നിന്നും അറ്റെന്‍ ഡ ന്‍സ് ഷോര്‍ ട്ടേജ് ഫീസ് വാങ്ങി പുട്ടടിച്ചവരെ എനിക്കറിയാം ....
പുളുവാണെങ്കിലും ഒരു രസാ ഇതൊക്കെ വായിക്കാൻ.
(അമ്മമാരില്ലെങ്കിൽ ഈ ലോകം... ഹോ! ചിന്തിക്കാൻ വയ്യ...)
എന്തിനും അമ്മമാര്‍ വേണം ....:)
ഹഹ്ഹാ രസായി
അമ്മമാർക്ക് കുറച്ച് അറിവ് കുറഞ്ഞാൽ കുട്ടികൾ തലയിൽ കേറും , സത്യത്തിൽ അമ്മമാർ പാവങ്ങളാ മക്കളെ അങ്ങോട്ട് വിശ്വസിക്കും...
nice :-)............
പറ്റിക്കല്‍ ആയിരുന്നു മെയിന്‍ സബ്ജക്റ്റ് അല്ലെ ?അത്തരം അമ്മമാരൊക്കെ ഇന്ന് കണി കാണാന്‍ പോലും കിട്ടില്ല .
Post a Comment