പണ്ട്..
രാമേട്ടന്റെ പെട്ടിക്കടയില്‍നിന്നു പോലീസുകാരന് ഒരു കേട്ട് 'പീസ്' ബുക്ക് പിടിച്ചു!
"താന്‍ ഇത്രേം പ്രായമായിട്ടും പിള്ളേരെ വഴി തെറ്റിക്കാന്‍ നടക്കാ.. ല്ലെടാ ...."
തിരിഞ്ഞു, വെടിക്കെട്ടിന് തിരി കൊളുത്തുന്നത് കാത്തു നില്ക്കുന്ന കാഴ്ച്ചക്കാരോട്..
"എന്താടാ കാഴ്ച കാണാന്‍ നിക്കണേ? വീട്ടീപോടാ"
ഒപ്പം ശൂ.. .ശൂ... എന്ന് വായുവില്‍ ശബ്ദമുണ്ടാക്കി ലാത്തി രണ്ടു വീശും.
എല്ലാവനും ഗര്‍ഭം കലക്കി പൊട്ടുമ്പോ ബാക്കിലെയ്ക്ക് മാറുന്ന മാതിരി കുഴിയാനകളായി.
രാമേട്ടന് ഇതിലും വല്യ നാണക്കേട് ജീവിതത്തില്‍ സംഭവിച്ചിട്ടില്ലാത്ത പോലെ തോന്നി.
'ഇതിലും ഭേദം വല്ല പെന്നുങ്ങളേം ബലാല്‍സംഗം ചെയ്യാര്‍ന്നു' എന്ന് മനസ്സില്‍ ചിന്തിച്ചു നില്ക്കുമ്പോള് പോലീസുകാരന് പാറപ്പുറത്ത് ചിരട്ട ഉറച്ചു.
"ഡോ.. താനെന്താ മിഴിച്ചു നിക്കണേ? അവന്റെ ഒരു നിപ്പു കണ്ടില്ലേ"
"സാറേ എനിക്കറിയില്ലായിരുന്നു, ഇതൊക്കെ ഇങ്ങനത്തെ പുസ്തകമാണെന്ന്" രാമേട്ടന് മൊഴിഞ്ഞു.
"ആഹാ... അയ്യോ പാവം.. താന്‍ അതീന്നു ഒരു കഥ വായിച്ചേ..
ഉറക്കെ... എനിക്ക് കേക്കണം. എങ്ങനത്തെ പുസ്തകം ആണെന്ന് തനിക്കും മനസ്സിലാവട്ടെ"
തൊലി ഉരിഞ്ഞു പോയ പോലെ രാമേട്ടന് നിന്നു.
"എന്താടാ.. വായിക്കാന്‍ അറിയില്ലേ? ദിപ്പോ കിട്ടും.." തുടര്‍ച്ചയായി ലാത്തി ഒരു ഓങ്ങലും .
നാണക്കെടോണ്ട് തല താഴ്ത്തി രാമേട്ടന് വായന തുടങ്ങി..
"... അവന് കയ്യെത്തിച്ച് ബ്ലൌസിന്റെ ........................."
ആദ്യം തപ്പി തടഞ്ഞു തുടങ്ങിയ വായന പിന്നെ ടോപ് ഗിയരിലെത്തി..
ഇടയ്ക്കു വായനയില്‍ സ്പീഡ് കുറയുകയോ തടസ്സം നേരിടുകയോ ചെയ്യുമ്പോള്‍ പോലീസുകാരന് ബ്രേക്ക് ലൈറ്റ് പോലെ കളറുള്ള കണ്ണോണ്ട് രാമേട്ടനെ തറപ്പിച്ചു നോക്കി... പല്ലിറുമ്മി... കൈ ചുരുട്ടി കാണിച്ചു...
കഥയുടെ ക്ലൈമാക്സിലെത്താറായപ്പോള്‍ കൈപ്പത്തി പരത്തി 'മതി' എന്ന ആംഗ്യത്ത്തോടെ ഇത്തവണ ചിരട്ട സൌമ്യമായി പാറപ്പുറത്തുരഞ്ഞു.
"ഡൊ.. ഇവ്ടന്നെ നിക്കണം. മുങ്ങിക്കളയരുത്.
ഇവടത്തെ മൂത്രപ്പെരക്ക് വാതിലില്ലേ?
ഞാന്‍ ഇപ്പൊ വരാം.."
1 comment:
ഹ ഹ ദിത് കലക്കി
Post a Comment