Wednesday, October 12, 2011

ശിക്ഷയും ശിക്ഷണവും.


"നിന്നെക്കൊണ്ടു തോറ്റു" എന്ന സ്ഥിരം പല്ലവിക്ക് അവസാനം അമ്മ മാക്സിമം തരുന്നത് തലയില്‍ കിഴുക്കാണ്.
അത് യൂപി ക്ലാസുകളിലെത്തിയപ്പോലെയ്ക്കും വിഷയമല്ലാതായി.
പിന്നെ, ഇടയ്ക്കൊക്കെ ഒരു നുള്ളോ ഈര്‍ക്കില്‍ കൊണ്ടൊരു അടിയോ..
അതും മാനെജബിള്‍!

അടി.. ചവറു പോലെ കിട്ടീട്ടുണ്ട്, അപ്പന്റെ കയ്യീന്ന്.
ചെവിപോട്ടും വിധം ഉച്ചത്തില്‍ ചീത്തയും കേട്ടിട്ടുണ്ട്.
പത്തിലും പ്രീഡിഗ്രിക്ക് പഠിക്കുംബോളും ഒക്കെ കിട്ടീട്ടുണ്ട്!
അപ്പന്റെ മുഖഭാവം മാറിയാല്‍ തന്നെ പേടിയാവും.
പിന്നെപ്പിന്നെ, പേടിയൊക്കെ പോയി.
അടിയ്ക്കീണം കൂടുന്നതിനനുസരിച്ച് വാശിയും കൂട്ടി.
എന്തിനും ഏതിനും വഴക്ക് അല്ലെങ്കില്‍ അടി..
അപ്പോള്‍ പിന്നെ അതൊരു ശീലമായി!

പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, ഒരു രാത്രി അപ്പന്റെ റൂമില്‍ ലൈറ്റ് അണഞ്ഞപ്പോള്‍ ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്ന ഒരു സിഗരെട്ടു കത്തിച്ചു.
ആദ്യത്തെ പുക എടുത്തു..
അടുത്ത നിമിഷം അപ്പുറത്ത് ലൈറ്റ് തെളിഞ്ഞു.
ഇന്ന് എന്‍റെ അവസാനമാണ് എന്ന് ഞാന്‍ കരുതി!
അപ്പന് ദേഷ്യം വന്നാല്‍ പിന്നെ പ്രാന്താ.
കയ്യീക്കിട്ടിയതെടുത്തടിക്കും.
വാതിലില്‍ തട്ട് കേട്ടു.
സിഗരെട്ടു കെടുത്തി, ഒളിപ്പിച്ചു പുകച്ചുരുളിനെ കൈകൊണ്ടു തട്ടി മാറ്റി പേടിച്ചു പേടിച്ചു വാതില്‍ തുറന്നു.
കിട്ടുന്ന അടിക്കു കാത്തു ഞാന്‍ നില്‍ക്കുമ്പോള്‍ അപ്പന്‍ പറഞ്ഞു..

"ഇനി മേലില്‍ ഞാന്‍ വീട്ടിലുള്ളപ്പോള്‍ ഇത് ആവര്‍ത്തിക്കരുത്.."

ആള്‍ പോയി..
ഞാന്‍ വായും തുറന്നു നിന്നു.
അപ്പന്‍ അന്പ്രേടിക്ടബില്‍ ആയി പെരുമാറി അത്ഭുതപ്പെടുത്തിക്കളഞ്ഞു. 

എന്‍റെ ഉറക്കവും കളഞ്ഞു!

ചെയ്യരുതെന്ന് അടിച്ചു പറഞ്ഞു പഠിപ്പിച്ച പലതും പുല്ലുപോലെ ചെയ്തിട്ടും എനിക്ക് വീട്ടില്‍ വച്ചു സിഗരറ്റ് വലിക്കാന്‍ പിന്നെ തോന്നിയിട്ടില്ല.
അപ്പന്‍ ഇല്ലാതിരുന്ന സമയങ്ങളിലും ഉള്ളപ്പോളും. പത്തിരുപതു കൊല്ലം കഴിഞ്ഞിട്ടും ആ വാക്കുകള്‍ ഞാന്‍ പാലിക്കുന്നുണ്ട്.

ചില നേരങ്ങളില്‍ കുട്ടികള്‍ പ്രേടിക്റ്റ് ചെയ്യുന്ന നമ്മുടെ പെരുമാറ്റം (പ്രത്യേകിച്ചും നമ്മള്‍ ശിക്ഷിക്കും അല്ലെങ്കില്‍ വഴക്ക് പറയും എന്ന് അവര്‍ പ്രതീക്ഷിക്കുമ്പോള്‍) തകിടം മറിച്ചാല്‍ സ്പെഷ്യല്‍ റിസള്‍ട്ടുകള്‍ കിട്ടുമെന്ന് എന്‍റെ ഈ അനുഭവത്തെ മുന്‍ നിറുത്തി ഞാന്‍ പ്രവര്‍ത്തിച്ചു വിജയിക്കുന്നുണ്ട്!

ശിക്ഷയല്ല ശിക്ഷണം ആണ് വേണ്ടതെന്നു എന്‍റെ പക്ഷം.
ഇന്നതിനാണ് നിനക്ക് വഴക്ക് കേട്ടത്, അല്ലെങ്കില്‍ അടി കിട്ടിയത് എന്ന് കുട്ടിക്ക് മനസ്സിലാവണം.
അല്ലാതെ, അച്ഛനോ അമ്മയ്ക്കോ ദേഷ്യം വന്നാല്‍ എനിക്ക് കിട്ടും എന്ന തോന്നല്‍ അവര്‍ക്കുണ്ടായാല്‍ അത് പണിയാവും!

അതല്ലാതെ, 'എന്നെ അന്ന് വഴക്ക് പറഞ്ഞത് ഞാന്‍ നന്നാവാനായിരുന്നു' എന്നൊന്നും നാളെയുടെ പൌരന്മാരായ മിടുക്കന്മാരും മിടുക്കികളും ചിന്തിക്കാന്‍ മിനക്കെടില്ല..
അവര്‍ക്കതിനു സമയവും കിട്ടില്ല

5 comments:

Sarath Menon said...

ആ പറഞ്ഞത് സത്യം

Subeesh Balan | സുഭീഷ് ബാലൻ said...

:)

@$L@m said...

വളരെ സത്യം. ചെയ്തത് തെറ്റാണെന്ന് പറയാതെ പറയാനും അത് മനസ്സിലാക്കി തരാനും ഇങ്ങനെയുള്ള റിയാക്ഷന്‍ ആണ് കൂടുതല്‍ ഉത്തമം. (ഇതിനു രണ്ടു പോസിറ്റിവ് സൈഡ് ഉണ്ട്. ഒന്ന് സംഭവം മനസ്സിലാക്കിയിട്ടും അറിയാത്ത ഭാവം നടിച്ചില്ല. രണ്ടാമത്തേത്‌ ചെയ്തത് തെറ്റാണെന്ന ഫീലിംഗ് വളരെ സിമ്പിള്‍ ആയി തന്നെ നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ വരുത്താന്‍ സഹായിച്ചു)

dittish said...

"എന്നെ അന്ന് വഴക്ക് പറഞ്ഞത് ഞാന്‍ നന്നാവാനായിരുന്നു' എന്നൊന്നും നാളെയുടെ പൌരന്മാരായ മിടുക്കന്മാരും മിടുക്കികളും ചിന്തിക്കാന്‍ മിനക്കെടില്ല..
അവര്‍ക്കതിനു സമയവും കിട്ടില്ല"

nice

അഗ്രജന്‍ said...

ശിക്ഷയല്ല ശിക്ഷണം ആണ് വേണ്ടതെന്നു
very true