ഓഫീസിലെ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍..
"അവന്‍ ആള് കണ്ടാ ഒരു വെലയില്ലാത്തോനാണെങ്കിലും ക്വാളിറ്റി ഉള്ളോനാ.
എ മാന്‍ വിത്ത് സം ക്വാളിട്ടീസ്.. പക്ഷെ, മറ്റവനുണ്ടല്ലോ.. അവനു ഡിസ്ക്വാളിറ്റികളെ ഉള്ളൂ.."
"എന്തൂട്ട് ഭാഷയാട ഇത്? ഡിസ് ക്വാളിറ്റിയോ? അങ്ങിനെ ഒരു വാക്കില്ല.."
"ക്വാളിഫിക്കേഷന്‍ ഓപ്പോസിറ്റ് ഡിസ്ക്വാളിഫിക്കേഷന്‍..
ക്വാളിറ്റി ഓപ്പോസിറ്റ് ......
ശരിയാണല്ലോ.. ശെ ഞാന്‍ പറഞ്ഞത് തെറ്റാ.."
"അപ്പോള്‍ ക്വാളിറ്റിയുടെ ഓപ്പോസിറ്റ് എന്താ..?"
പ്രശ്നം വേറൊരു തലത്തിലേയ്ക്ക് കടന്നു.
മറ്റേ ചര്‍ച്ചയില്‍ പങ്കെടുക്കാത്തവരും ഇതില്‍ സജീവമായി.
പല വാക്കുകളും സംഭാവന ചെയ്യപ്പെട്ടുകൊണ്ടിരുന്നു..
ചൂട് പിടിച്ച നിര്‍ദേശങ്ങള്‍.. തിരുത്തലുകള്‍..
"അയ്യേ..
ക്വാളിറ്റിടെ ഓപോസിറ്റ് അറിയാത്ത നിങ്ങളൊക്കെ തൃശ്ശൂക്കാരാണോ?"
ഡ്രൈവര്‍ ശിവന്‍.
എല്ലാവരും നിറുത്തി.
"എന്നാ പിന്നെ നീ പറയെടാ.. ക്വാളിറ്റിടെ ഓപോസിറ്റ് എന്തൂട്ടാ?"
"ദേ.. ചൊറി വര്‍ത്താനം പറയാനാ ഭാവംന്നു വച്ചാല്‍ തലേമേ മേട് കിട്ടും ട്ടാ.."
"ഒന്ന് പോയെ അവടന്ന്.. എനിക്കോറപ്പുള്ളതന്ന്യാ ഞാന്‍ പറയോള്ളോ..
ക്വാളിറ്റിടെ ഓപ്പോസിറ്റ് മെട്രോ.. എന്ത്യേ?"
"മേട്രോയോ? എന്ത് മെട്രോ?"
"കൊടുക്കടാ അവന്റെ നടുപോറത്തോരെണ്ണം."
"വരട്ടെ, വരട്ടെ..
അതല്ലാണ്ട് പിന്നെന്താ?
എന്‍റെ മെക്കട്ട് കേറനെലും മുന്‍പ് എനിക്കും അറിയണല്ലോ.."
"അതറിയാഞ്ഞിട്ടല്ലേ ഞങ്ങള് ഇവിടിരുന്നു സംസാരിക്കണേ..
ഇനി മേലാല്‍ ഈ വഴി വന്നു പോവരുത്.."
"ഓ.. നിങ്ങള് വല്യ വിവരക്കാര്..
വേണേ പോയി നോക്ക്.. അപ്പൊ അറിയാം സത്യം ഞാന്‍ പറഞ്ഞതന്ന്യാന്നു."
"എന്ത് നോക്കാന്‍?"
"ക്വാളിറ്റി ലോട്ടറി എജെന്സിയുടെ ഓപ്പോസിറ്റ് നല്ല ചക്ക വലുപ്പത്തില്‍ മെട്രോ ഷൂസ്ന്നു ബോര്‍ഡു എഴുതി വെച്ചണ്ട്..
എന്‍റെ ഗെട്യാ ആ കടേലെ സെയില്‍സ്മാന്‍. ഞാന്‍ ദിവസോം നിര്‍ത്തി വര്‍ത്താനം പറയണതാ..
ആ എന്നോട് അതല്ലാന്നു..
പടം കാണണ പെട്ടീടെ മുന്നില്‍ ചടഞ്ഞു ഇരുന്നാ മാത്രം പോരാ പൊറത്തിറങ്ങി ഒന്ന് നടക്ക്..."

2 comments:
:)
aasamsakal...try ur best
Post a Comment