Thursday, October 13, 2011

ചുരിദാര്‍..

കല്യാണത്തിരക്കിന്റെ ആലസ്യം മറന്നു ഭാര്‍ഗവിയമ്മ രാവിലെയെനീറ്റു ചായ തിളപ്പിച്ചു. രണ്ടു ഗ്ലാസില്‍ ചായ പകര്‍ന്നു തട്ടിന്‍ മുകളിലെ മണിയറയിലെയ്ക്ക് ഗോവണി കയരുമ്പോള്‍ അവരുടെ മുഖത്ത് നാണം കലര്‍ന്നൊരു മന്ദഹാസമുണ്ടായിരുന്നു. തനിക്കും വീടിനും താങ്ങും തണലുമായിരുന്ന മകന്റെ കല്യാണം ഭാര്‍ഗവിയമ്മയുടെ സ്വപ്നമായിരുന്നു. ബാധ്യതകളൊഴിഞ്ഞു ഒരു വിവാഹം കഴിക്കാന്‍ മുപ്പത്തിരണ്ട് വയസ്സ് വരെ അവനു കാത്തിരിക്കേണ്ടി വന്നല്ലോ എന്ന വിഷമം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. എങ്കിലെന്താ, നല്ല ഒന്നാംതരം കുട്ടിയല്ലേ ഈ വീട്ടിലേയ്ക്ക് വന്നു കയറിയത്. ചിന്തകള്‍ക്കിടയില്‍ അവര്‍ വാതിലിനു മുന്നിലെത്തി. അകത്ത്തെന്തോ തട്ടും മുട്ടും കേള്‍ക്കുന്നുണ്ട്. മടിച്ചു മടിച്ചു വാതിലില്‍ തട്ടി. ഷീജയാണ് വാതില്‍ തുറന്നത്. ചായക്കപ്പ് നീട്ടി അകത്തേയ്ക്ക് ഒന്ന് പാളി നോക്കിയപ്പോള്‍, സതീശന്‍ പെണ്ണിന്റെ വീട്ടില്‍നിന്നു കൊണ്ട് വന്ന അവളുടെ ഡ്രെസ്സുകള്‍ മുഴുവന്‍ ഒരു ബാഗില്‍ കുത്തിനിറയ്ക്കുന്നതാണ് ആ അമ്മ കണ്ടത്. രണ്ടു പേരും പുറത്തേയ്ക്ക് പോകാനുള്ള വേഷത്തിലാണ്. അവര്‍ അമ്പരന്നു മോനേം മരുമകളേം നോക്കി. രണ്ടിന്റേം മുഖം കടന്നല് കുത്തിയ പോലുണ്ട്. 

"എന്താ ഉണ്ടായേ മോളെ?"
ഷീജ ഒന്നും മിണ്ടിയില്ല.

"സതീശാ.. നീയെന്താ ഈ കാണിക്കണേ?"

സതീശന്‍ പല്ല് കടിച്ചു ഒരു നോട്ടം ഷീജയെ നോക്കി.
ഷീജ നിസ്സഹായയായി, നിരാലംബയായി നിന്നു.
ബാഗിന്റെ സിപ്പടച്ചു നിവര്‍ന്ന സതീശന്‍ ഷീജയുടെ കയ്യില്‍ പിടിച്ചു മുന്നിലേയ്ക്ക് നടന്നു.
ഭാര്ഗ്ഗവിയമ്മ നെഞ്ഞുപോട്ടുന്ന വേദനയോടെ മകന്റെ മുന്‍പില്‍ കയറി നിന്നു.

"എന്താടാ.. നീ അമ്മയോട് പറ. എന്തിനായാലും സമാധാനമുണ്ടാക്കാം".

"ഇതൊന്നും അമ്മെക്കൊണ്ട് പറ്റില്ലമ്മേ."
"നീ വാ.. " സതീശന്‍ മുന്നോട്ടു നടന്നു.

"ഡാ.. നാളെ നിങ്ങളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു അങ്ങോട്ട്‌ ചെല്ലേണ്ട ദിവസമാ..
അതിനു മുന്‍പ് നിങ്ങള്‍ അവിടെ ചെന്ന് കയറരുത്.
ഇതിനൊക്കെ ഒരു നാട്ടുനടപ്പും രീതികളുമോക്കെയുണ്ട്."
അമ്മ വിറയ്ക്കുന്ന ശബ്ദങ്ങളോടെ പറഞ്ഞു.

സതീശന്‍ തിരിഞ്ഞു നിന്നു.
"ഞങ്ങള്‍ ഷീജെടെ വീട്ടിലെയ്ക്കല്ല..
വേറൊരു കാര്യം ഉണ്ട്. വേഗം തിരിച്ചു വരാം."

ഹാവൂ..
ഭാര്‍ഗവിയമ്മ ഒരു ദീര്ഗ്ഗനിശ്വാസം വിട്ടു.
"പിന്നെന്താ മക്കളെ, എങ്ങോട്ടാ ചായ പോലും കുടിക്കാതെ ഒരു പോക്ക്?"

"ഇവള്‍ടെ മറ്റേ.. ശെ.. എന്താ പറയ.. ശരിയാക്കാനാ.. "സതീശന്‍ പറഞ്ഞു.

"ശരിയാക്കെ? ഡാ.. ആള്‍ക്കാര് കണ്ടാ എന്താ വിചാരിക്ക്യാ.. നീ അകത്തു കേറ്.
വന്നെ മോളെ."
ഭാര്ഗ്ഗവിയമ്മ ഷീജയുടെ കയ്യില്‍ പിടിച്ചു.

"എന്താ പ്രശ്നം നിങ്ങളെവിടെയ്ക്കാ.. " അകത്തുനിന്നു ഇറങ്ങി വന്നു മൂത്ത ചേച്ചി ചോദിച്ചു.

സതീശന്റെം ഷീജെടെം പരിഭ്രമം കൂടി വരുന്നതും എന്താ പറയേണ്ടതെന്ന് അറിയാതെ പരുങ്ങുന്നതും കണ്ടപ്പോ എന്തോ പിടി കിട്ടിയ പോലെ ചേച്ചിക്ക് പുറകിലായി പ്രത്യക്ഷപ്പെട്ട അളിയന്‍ ചിരിച്ചു.
"നിങ്ങളെല്ലാരും അകത്തു പോ.. ഞാന്‍ ചോദിക്കട്ടെ.."

അമ്മയും ചേച്ചിയും മുഖത്തോടു മുഖം നോക്കി.
"മോളിങ്ങു വന്നെ", എന്നും പറഞ്ഞു ഷീജയെ അകത്തോട്ടു വിളിച്ചു കൊണ്ട് പോയി.
ശതീശന്‍ മിഴുങ്ങസ്യാന്നു നില്‍ക്കുകയായിരുന്നു.

അളിയന്‍ സതീശന്റെ തോളത്തു കയ്യിട്ടു ഉമ്മറത്ത്തൂടെ വീടിന്റെ സൈഡിലെയ്ക്കു നടന്നു.

സതീശന്‍ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഒരു ഗംഭീര കള്ളച്ചിരിയോടെ അളിയന്‍ ചോദിച്ചു.
"അളിയാ, എന്തെ.. ആശുപത്രീ പോകേണ്ട കുഴപ്പം വല്ലതും ഉണ്ടായോ?
അതിനെന്തിനാ ഇത്രേം ഡ്രെസ്സൊക്കെ..? ഞങ്ങളുടെ ഫസ്റ് നൈറ്റിലും ഇത്തിരി ജോക്ക് ഒക്കെ ഉണ്ടായി.
ഇതൊക്കെ പതിവല്ലെ? എന്നോടൊന്നു സൂചിപ്പിച്ചാ പോരായിരുന്നോ.. ഞാന്‍ പറഞ്ഞെനല്ലോ ഐഡിയകള്‍ നൂറെണ്ണം!
ഇതിപ്പോ അളിയനാണോ ഷീജയ്ക്കാണോ പ്രശ്നം?
എന്നാലും അളിയന്‍ ഇത്രേം പരിഭ്രമിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല..
അമ്മേനേം ചേച്ചിയേം പേടിപ്പിച്ചു കളഞ്ഞല്ലോ.
അല്ല, സതീശാ.. ഇതൊക്കെ പറഞ്ഞു തരാന്‍ കൂട്ടുകാരൊന്നും ഉണ്ടായില്ലേ?
അതിനെങ്ങന്യാ.. വലില്ല്യ, കുടില്ല്യാ.. അപ്പൊ ഇതൊക്കെ പറയാന്‍ പറ്റുന്ന കൂട്ടുകാരും ഉണ്ടാവില്ല്യ..ല്ലേ?
കഷ്ടം.."

"നിര്ത്ത്യെ അളിയാ.."
സതീശന്‍ ശബ്ദമുയര്‍ത്തി
..

"അതൊന്നുമല്ല കാര്യം.
ഇനി പറയാണ്ടിരിക്കിനില്ല്യ.
ഇന്നലെ പത്ത് മണി തൊട്ടു പുലരും വരെ ഞങ്ങള്‍ രണ്ടാളും തച്ചിനിരുന്നു പണിയെടുത്തിട്ടും അവള്‍ടെ ചുരിദാറിന്റെ കെട്ടൊന്നു അഴിക്കാന്‍ പറ്റിയില്ല.
കടും കേട്ട് വീനുന്നെയ്.
പുതിയ ചുരിദാരായ കാരണം മുറിക്കാന്‍ ഷീജയ്ക്ക് ഒരു മടി.
നേരം വെളുത്തപ്പോ വീട്ടീന് കൊടുത്തയച്ച ഡ്രെസ്സുകള്‍ ഒന്നൊതുക്കി വച്ചു . അപ്പോളുണ്ട്‌ പതിനാറു പുതിയ ചുരിദാരുകള്.
ഇനി ഈ പേരും പറഞ്ഞു ദിവസങ്ങള്‍ കളയാന്‍ പറ്റില്ല്യ.
എല്ലാതും കൂടി പെറുക്കിക്കൂട്ടി എലാസ്ടിക്കോ സിപ്പോ പിടിപ്പിക്കാന്‍ കൊണ്ട് പോവാര്‍ന്നു..
അല്ലാണ്ട് നിങ്ങള് വിചാരിക്കണ പോലെ.. ശെ, അയ്യേ."

13 comments:

Kattil Abdul Nissar said...

പ്രിയ സുഹൃത്തെ ,
സ്വന്തം ബ്ലോഗില്‍ ആര്‍ക്കും എന്തും എഴുതാം.മറ്റു ള്ളവര്‍ക്ക് വേണമെങ്കില്‍ വായിക്കാം, വായിക്കാതി
രിക്കാം.പോസിറ്റിവ് അഭിപ്രായം മാത്രം ഇഷ്ട പ്പെടുന്നവരുണ്ട്.വിമര്‍ശനങ്ങളെ രക്ത സമ്മര്‍ദം കൂടാതെ നേരിടുന്നവരുണ്ട്.ഞാന്‍ ഒരു സൗഹൃദം കളയുന്നില്ല. വീണ്ടും കാണാം.സ്നേഹപൂര്‍വ്വം .

വിധു ചോപ്ര said...

ഞാനിവ്ടാദ്യാ. ഇനീം ഇങ്ങനത്തെ പോസ്റ്റിട്വോ? ങ്കീ ദെന്റെ അവസാനത്തെ വരവാ.........
സോറീട്ടോ.

Animesh said...

ക്ഷമിക്കൂ.. സുഹൃത്തുക്കളെ,
ഒരു ബസ് പോസ്ടായിരുന്നു.
ബ്ലോഗില്‍ തിരുകണം എന്നുദേശമുണ്ടായില്ല. എഴുതിയത് സൂക്ഷിക്കാന്‍ ഒരിടം എന്നെ കരുതിയുള്ളൂ.
ക്ഷമി..

Shikandi said...

നസ്സിലായില്ല.....
കഥയല്ല, കമന്റ്സ്....

Subeesh Balan | സുഭീഷ് ബാലൻ said...

ചിരിപ്പിച്ചു... :)

ചക്രൂ said...

നന്നായിട്ടുണ്ട് ... അന്നു വായിച്ചത് ബസ്സില്‍ നിന്നാ ...കമന്റ്‌ ഇപ്പോള്‍ ഇട്ടേക്കാം .. :)
ദെന്താ ആദ്യം രണ്ടു ചേട്ടന്മാര്‍ വന്നു കലിപ്പിച്ചത് ?-

ANLIN said...

daeryamaayittezhuthu animeesheettaaa ....

Sukanya said...

കൊള്ളാം കേട്ടോ.. ചിരിപ്പിച്ചു കളഞ്ഞു ... ഈ ക്ലൈമാക്സ്‌ തീരെ പ്രതീക്ഷിച്ചില്ല ...

animesh xavier said...

Thanks, Sukanya

aneesh said...

adipoli

Sreee said...

ഇതിനെന്താ കുഴപ്പം? എനിക്ക് ഇഷ്ടപ്പെട്ടു. രസായിട്ടുണ്ട് മാഷെ!

Sreee said...
This comment has been removed by the author.
Rita reeta said...

ha ha ...athu kalakki...enthayalum njaan veruthe kure chinthichchu kuuttti......enthayalum chaya kudichittu pokamayirunnu