Tuesday, September 16, 2008

ഓണത്തെക്കുറിച്ച് തന്നെ!!

ഓണമാണ് മോനേ, കൊല്ലം തോറും ഒരുപാടു ഓര്‍മ്മക്കുറിപ്പുകള്‍ മനസ്സിലും ശരീരത്തിലും ബാക്കി വച്ചുകൊണ്ട് കടന്നു പോകുന്ന ഒന്നാന്തരം ആഘോഷം!! ഓണം വെക്കേഷന്‍ മുതല്‍ തുടങ്ങുകയല്ലേ, മേളം. പിള്ളേര്‍ക്ക് അവധിയാഘോഷിക്കാന്‍ കമ്പൂട്ടര്‍ ഗെയിം വാങ്ങി കൊടുക്കണം. (പണ്ടൊക്കെ രണ്ടു മച്ചിങ്ങയും ഓരോലമടലും കൊണ്ടു ഓണക്കാലം കഴിഞ്ഞേനെ!) ഓണച്ചന്തക്ക് മുന്നിലും ബിവരെജസിനുമുന്നിലും വരിനിന്നു നടുവോടിയണം, ഓണം റിലീസ് വരുന്ന പടത്തിന്റെ വരിയിലും പിന്നിലാവാന്‍ അഭിമാനം സമ്മതിക്കില്ലല്ലോ. കിലോയ്ക്ക് 110 രൂപ വരെ പറയുന്ന ചെണ്ടുമല്ലിപ്പൂക്കള്‍ 75 നു റെഡി ആക്കാനും, പൂക്കാരന്‍ കാണാതെ ഒരു വാരല്‍ അടിച്ച് മാറ്റാനും ഉള്ള ടെന്‍ഷന്‍ വേറെ. ശരിക്കുമുള്ള ടെന്‍ഷന്‍ വരുന്നേയുള്ളൂ.. 250 നും 350 നും വാങ്ങുന്ന "ഓണപ്പുടവകള്‍ക്ക് " വിലക്കൂടുതലിന്റെ സ്ടിക്കെര്‍ ഒട്ടിക്കാനുള്ള പാട് അനുഭവിച്ചു തന്നെയറിയണം. ഓണസദ്യയ്ക്ക് മാത്രം മേലങ്ങേണ്ട! ഉപ്പേരി മുതല്‍ കാളന്‍ വരെ വാങ്ങാന്‍ കിട്ടും. ഇലയില്‍ അണിഞ്ഞു പ്രഥമന്‍ ഉണ്ടാക്കിയ കാലം ഇനി വരില്ല.. സമാധാനം. വീട്ടുകാരി അറിഞ്ഞു വാങ്ങിച്ചത് അമ്മായിയച്ചന്‍ മുതല്‍ വകേലുള്ള അമ്മാവന്മാര്‍ക്ക് വരെ വീതം വെയ്ക്കുംമ്പോളും കൂട്ടുകൂടി വീശാനുള്ളത് അവളറിയാതെ മാറ്റി വെയ്ക്കെണ്ടേ! ഒന്നടിച്ചു മൂക്കുമ്പോള്‍ ഒരു ഫുള്ളിനു കൂടി വകുപ്പോപ്പിക്കാനും അത് വാങ്ങാന്‍ പോകുമ്പോള്‍ കാക്കിക്കാര്‍ ഊതിക്കുന്നതില്‍ നിന്നു രക്ഷപ്പെടാനും പെടാപ്പാടു പെടണം. എല്ലാം കഴിയുമ്പോള്‍ മോഹന്‍ ലാലിന്റെ ദയലോഗ് ഓര്മ്മ വരും. "ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ ഇനി എന്തുണ്ട്?" കാണം വിറ്റും ആഘോഷിച്ച ഓണത്തിന്റെ നാണമില്ലാത്ത ഓര്‍മ്മകളല്ലാതെ!

6 comments:

IM said...
This comment has been removed by the author.
IM said...

കാണം വിറ്റും Vellam adikkanam

Visala Manaskan said...

ഹലോ അനിമേഷ്,

നമസ്കാരം ചുള്ളന്‍. ബ്ലോഗ് തുടങ്ങിയത് അര്‍ഞ്ഞില്ല ട്ടാ!

പിഡീഫ് അപ്ലോഡ് മാടാന്‍ വഴി അറിയില്ല. ഞാനൊന്ന് അന്വേഷിച്ചിട്ട് പറയാം ട്ടാ. പിന്നെ, ബ്ലോഗര്‍മാരുമായി ഇന്റ്രാക്ഷന് ജി മെയില്‍/റ്റോക്ക് തന്നെ വകുപ്പ്.

ഞാനൊരു ലിങ്ക് ഇവിടെ വക്കുന്നു. ഒരുമാതിരിപ്പെട്ട ഡൌട്ട്സ് ഒക്കെ ക്ലിയറാവും.

http://www.bloghelpline.blogspot.com/

rahul said...

Instant Onam....
kallam varuthunna maatangal!!!! :)

shiju said...

randam thonniyavasam ishtayi....nalloru bhavi aasamsikkunnu....edathadan muthappan kakkatte...

Zubair Parakulam said...

Ente blogil kurachu UAE photos und..

onnu nokkikkoluu....