Powered By Blogger

Monday, September 5, 2011

റോസിലിടീച്ചര്‍


അഞ്ചാം ക്ലാസ്സിലെ സയന്‍സ് ടീച്ചര്‍, ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. ഏഴാം ക്ലാസിലും സയന്‍സ് പഠിപ്പിച്ചിരുന്നു. അത്രേയുള്ളൂ.
യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ മൂന്നു വര്ഷം ക്ലാസ്സെടുത്തിരുന്നു എന്നല്ലാതെ കൂടുതല്‍ പ്രത്യേകതയൊന്നും റോസിലി ടീച്ചരെക്കുരിച്ചു തോന്നിയിരുന്നുമില്ല.
ആളിത്തിരി സ്ത്രിക്റ്റ് ആയതുകൊണ്ട് നല്ല പേടിയും ഉണ്ടായിരുന്നു.

ഹൈ സ്കൂളും കോളേജും ഒക്കെ കഴിഞ്ഞു, വല്ലപ്പോളും ടീച്ചറെ കാണുമ്പോള്‍ ഒരു ചിരി.. അല്ലെങ്കില്‍ ഒഴിഞ്ഞുമാറ്റം.
ഇരുപതുകളുടെ തുടക്കത്തില്‍ ഉഴപ്പും ബഹളവും ഒക്കെയായി അല്‍പ്പം സാമൂഹ്യപ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന, റിബല്‍ എന്ന് വീട്ടുകാരും നാട്ടുകാരും വിളിക്കുന്ന അവസ്ഥയില്‍ ഒരു ദിവസം പഴയ സ്കൂളീന്ന് ഒരു വിളി, ഒന്ന് സ്കൂളിലേയ്ക്ക് ചെല്ലണം.
ചെന്നു. സയന്‍സ് എക്സിബിഷന്‍, പ്രവൃത്തി പരിചയമേള എന്നിവയ്ക്ക് കൊണ്ട് പോകുന്ന കുട്ടികള്‍ക്ക് വേണ്ടി ചില സാധനങ്ങള്‍ ഉണ്ടാക്കാനാണ്.

"ഏതോ കുട്ടി പറഞ്ഞു ഇങ്ങനൊരു ചേട്ടനുണ്ട്, ആളോട് ഹെല്പ് ചെയ്യാന്‍ പറഞ്ഞാലോ? അങ്ങിനെയാണ് നിന്നെ തപ്പി പിടിച്ചത്. നീ ഇവടത്തെ ആളല്ലേ." സിസ്റ്റര്‍ ഇന്‍ ചാര്‍ജു പറഞ്ഞു.
(പടം വരക്കാര്‍ക്ക് ഒരു ഗുണമുണ്ട്.. അടിച്ചു പാമ്പായി കാനേല്‍ കിടന്നാലും കാര്യം ചെയ്തു കിട്ടാന്‍ പിറ്റേന്ന് വീണ്ടും ആള്‍ക്കാര് കാണാന്‍ വരും!)

കുറച്ചു ചാര്‍ട്ട്, കളിമണ്ണ്കൊണ്ട് കുറച്ചു സാധനങ്ങള്‍.. രണ്ടു മൂന്നു ദിവസം കൊണ്ട് തീര്ക്കാവുന്നതെയുള്ളൂ.
പണ്ട് പഠിപ്പിച്ച ടീച്ചര്‍മാര്‍, സിസ്റെര്സ് ഒക്കെ ഇടയ്ക്കു വന്നു കുശലം പറഞ്ഞു പോകുന്നുണ്ട്.
ഇടയ്ക്കു റോസിലിടീച്ചര്‍ വന്നു ഓരോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നു പോകും.

മൂന്നാം ദിവസം ഉച്ചക്ക് ടീച്ചര്‍ എന്നോട് പറഞ്ഞു. 


"കഴിഞ്ഞാലുടനെ ഓടിപ്പോവരുത്, എനിക്ക് ഒരു കാര്യം പറയാനുണ്ട്"
എന്ത് കുരിശാണാവോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.

"അനിമേഷ് ഇങ്ങു വന്നെ.." 
സെക്കന്ഡ് പിരീഡു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ എന്നെ വന്നു വിളിച്ചു.
സ്റ്റാഫ്‌ റൂമിന്റെ ഒരു മൂലയിലുള്ള ടേബിലിനരികില്‍ ഒരു കസേരയില്‍ ടീച്ചരിരുന്നു. 

എതിര്‍ വശത്തേക്ക് നീങ്ങിയ എന്നോട് അടുത്ത് വന്നിരിക്കാന്‍ പറഞ്ഞു.
ഞാന്‍ ഇരുന്നു. 

ടീച്ചര്‍ എന്‍റെ മുഖത്ത് നോക്കി. 
ആ കണ്ണുകളില്‍ കണ്ണീരു നിറയുന്നതും അത് ഒരു തുള്ളിയായി രൂപപ്പെടുന്നതും കവിളിലൂടെ പതിയെ ഊര്‍ന്നിറങ്ങി താഴേയ്ക്ക് പതിക്കുന്നതും കണ്ട് ഞാന്‍ എന്തുചെയ്യണം എന്നറിയാതെ ഇരുന്നു.

കണ്ണ് തുടച്ചു തൊണ്ട ശരിയാക്കി ടീച്ചര്‍ എന്നോട് പറഞ്ഞു..

"കഴിഞ്ഞ രണ്ടു കൊല്ലമായി ഞാന്‍ ഒന്ന് കണ്ട് പറയണം എന്ന് വിചാരിക്കുന്നു.
ഇപ്പോളാണ് അവസരം ഒത്തു വന്നത്.
എനിക്കൊരു അനിയനുണ്ട്.. 

അവന്‍ പണ്ട് പോയ പോക്കാണ് നീ ഇപ്പൊ പോകുന്നത്.
ഒക്കെ നശിപ്പിക്കാന്‍ എളുപ്പമാണ്. ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടും.
നിന്നെക്കുറിച്ചു ഓരോന്ന് കേള്‍ക്കുമ്പോളും എനിക്കെന്തുമാത്രം വിഷമമുണ്ടെന്നു അറിയ്വോ?
അനിയന്റെ സ്ഥിതി ഞാന്‍ ഇപ്പോള്‍ പറയുന്നില്ല..
അങ്ങിനെ ആവരുത്.. ഹ്മം.. പൊയ്ക്കോ."

ഞാന്‍ എന്‍റെ ജീവിതത്തില്‍ അത് വരെ കേട്ടതില്‍ ഏറ്റവും ഇന്റിമസി ഉള്ള വാക്കുകളായിരുന്നു അത്.
എന്‍റെ ചില പ്രവൃത്തികള്‍ ചിലരിലെങ്കിലും ഉണ്ടാക്കുന്ന വേദന എനിക്ക് ഫീല്‍ ചെയ്തതു ആ വാക്കുകള്‍ കേട്ടപ്പോളാണ്.

ടീച്ചര്‍ക്ക് എന്നോട് ഒരു സാധാരണ വിദ്യാര്‍ഥി എന്നതില്‍ കവിഞ്ഞു ഒരു ഇഷ്ടമുന്ടെന്നുപോലും എനിക്ക് അത് വരെ തോന്നിയിരുന്നില്ല.

എനിക്ക് കരച്ചില്‍ വന്നു.. അവിടെനിന്നു പോന്നു വീട്ടില്‍ വന്നു ഞാന്‍ മതി വരുവോളം കരഞ്ഞു.

പിന്നെ..
തിരുത്തലും സ്വയം പുനര്നിര്‍മ്മാനവുമായി കുറെ കൊല്ലങ്ങള്‍.

ടീച്ചര്‍ റിട്ടയര്‍ ചെയ്തു..

മിക്കവാറും ഞായറാഴ്ചകളില്‍ ടീച്ചറെ കാണും. ഇടയ്ക്ക് സംസാരിക്കും. വീട്ടുവിശേഷങ്ങള്‍ പറയും.
മക്കളുടെ കാര്യങ്ങള്‍ ചോദിക്കും..
"പിള്ളേര്‍ക്ക് കുറുംമ്പില്ലേ? നിന്റെ മക്കളല്ലേ..ഉണ്ടാവണമല്ലോ.."

ഒരു ദിവസം സൂപ്പര്‍മാര്‍ക്കറ്റില്‍ വീട്ടുസാധനങ്ങള്‍ വാങ്ങുമ്പോള്‍ ടീച്ചറും ഫാമിലിയും അവിടെയുണ്ട്.

"അനിമെഷേട്ടാ കാണാറില്ലല്ലോ" ടീച്ചറുടെ മോന്‍ എന്നോട് പറഞ്ഞു..

"ബിസിയായിപ്പോയില്ലേ.." ടീച്ചര്‍ ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു.

വിശേഷങ്ങള്‍ പറഞ്ഞു ബില്ല് പേ ചെയ്തു പുറത്തെത്തിയപ്പോള്‍ ടീച്ചര്‍ എനിക്ക് മൂന്നു 'മഞ്ച്' എടുത്തു തന്നു.

"മക്കള്‍ക്ക്‌.."
"വേണ്ട ടീച്ചറെ" ഞാന്‍ പറഞ്ഞു..

"പിടിക്കട.. അവന്‍ ഒരു മാതിരി..."

"എന്നാ.. രണ്ടെണ്ണം മതി.. രണ്ടു പിള്ളേരല്ലേ ഉള്ളൂ.."

ഒരു നിമിഷം എന്നെ നോക്കീട്ടു ടീച്ചര്‍ പറഞ്ഞു..

"നീയങ്ങു വലുതായോ..?
എനിക്കിപ്പോഴും ആ പഴയ സ്കൂള്‍കുട്ടി തന്ന്യാ."




24 comments:

Pradeep said...

അനി...എനിക്ക് താങ്കളുടെ എഴുത്തും വരകളും വളരെ ഇഷ്ടമാണ്..ഇനിയും എഴുതുക...

ഒരു യാത്രികന്‍ said...

മനസ്സില്‍ തൊടുന്ന എഴുത്ത്........സസ്നേഹം

animeshxavier said...

നന്ദി..
വളരെ വളരെ.

touch me not said...

please write more and more......

Visala Manaskan said...

ഹൌ!!...എന്നിട്ട് നീയങ്ങട് നന്നായിട്ട്... പോയേര, പോയേരക്ക!! ;)

* * *

എഴുത്ത് നന്നായിട്ടുണ്ട്, അനിമേഷേ. വെരി ഗുഡ് ട്ടാ.

animeshxavier said...

താങ്ക്സ്,സജീവേ..
ഞാന്‍ ശരിക്കും നന്നായില്ലെടാ..?

Jayaram Damodaran said...

Ithavanathe pulikkaliyeppatti onnum
ezhuthi kandilla ?

Entha Adichu pamapyo?

Jayaram Damodaran said...

ORU CHERIYA THETTU.
CHODYAM ADICHU PAMPAAYOO? ENNANU

Santhosh said...

ഹൃദയ സ്പര്ശിയയിരുന്നു... കഥയും ...അവതരണവും .. അനിമേഷ് എഴുതികൊന്ടെയിരിക്കൂ ..എഴുത്തില്‍ നല്ല ഭാവിയുണ്ട്

animeshxavier said...

Thanks a lot for the coments

Akhil Sudhakaran said...

അനിയേട്ടാ ഹൃദയസ്പര്‍ശിയായ ഈ കഥ സമ്മാനിച്ചതിന് വളരെ നന്ദി...
എല്ലാ വിധ ആശംസകളും പ്രാര്‍ത്ഥനകളും...
പ്രേമത്തോടെ അഖില്‍

animeshxavier said...

ഇത് കഥയല്ല അഖില്‍, ജീവിതം.

SUNIL AAVANY EN PONKALAM said...

അവസാനത്തെ വാക്ക് ഹൃതയത്തില്‍ തട്ടുന്നു സത്യമാ ..അച്ഛന്‍ അമ്മ അധ്യാപകര്‍ ഇവര്‍ക്കൊക്കെ ഇപ്പോഴും നമ്മള്‍ കുട്ടിയാ എത്ര വലുതായാലും

SUNIL AAVANY EN PONKALAM said...
This comment has been removed by the author.
Shyam said...

Kuttikkalavum,School jeevithavum thirichu varatha anubhoothiyanu jeevithathil.. Kusrithikal kanikkumpol vazhakku parayukayum..nammal kanathey thirinju ninnu shabdham thazhthi chirikkukayum cheyyunna ...adhyapakarum..achanammamarum..nammaley snehicherunnu ennorkumpol..eppolum ullil oru elaneer mazhapeyyarundu...ormapeduthalinu nannai...Aniyetta

animeshxavier said...

Sunil & Shyam..
Thanks for the comments

Unknown said...

റോസിലി ടീച്ചര്‍ മനസ്സിനെ ഉലച്ചു കളഞ്ഞല്ലോ അനിമേഷ്‌ ചേട്ടാ....

കൊടകര ബോയ്സിലെ സന്ധ്യ ടീച്ചറെ (മൂന്ന്‍ കൊല്ലം ക്ലാസ്‌ ടീച്ചര്‍ ആയിരുന്നു) ഓര്‍മ്മ വന്നു.

Unknown said...

വളരെ ടച്ചിങ് ആയി വിവരിച്ചിരിയ്ക്കുന്നു. എഴുത്തിന്റെ സ്റ്റൈലിന് ങ്ങക്ക് ഫുള്‍ മാര്‍ക്ക്.

kARNOr(കാര്‍ന്നോര്) said...

നന്നായിട്ട്ണ്ട് ആനിമേഷ്.. ഇനീം ഇത്തിരികൂടി നന്നായിക്കോട്ടേ ... :)

RAGHU MENON said...

നിരന്തരം കിട്ടുന്ന ഉപദേശങ്ങള്‍ അല്ലാതെ
ആകസ്മികമായി കിട്ടുന്ന ചില ചെറു
വചനങ്ങള്‍ ആണ് ജീവിതം മാറ്റി മറിക്കുന്നത് !

JKW said...

ഇത്രയും ആയ സ്ഥിദിക്ക് വിശാലനോടും എഴുതാൻ പറ ..വെരി ഗുഡ് ട്ടാ.

Cv Thankappan said...

ഹൃദ്യമായിരിക്കുന്നു......
ചില ഗുരുക്കന്മാര്‍ മനസ്സിലെപ്പോഴും പൊന്‍പ്രഭ ചൊരിഞ്ഞുകൊണ്ടേയിരിക്കും!
ആശംസകള്‍

കുഞ്ഞൂസ്(Kunjuss) said...

റോസിലി ടീച്ചർക്ക് പ്രണാമം....

ഹൃദയസ്പർശിയായ എഴുത്തിന് അഭിനന്ദനങ്ങൾ അനിമേഷ് ...

കാഴ്ചക്കാരന്‍ said...

പാഠപുസ്തകം പഠിപ്പിക്കുന്നവരല്ല യഥാർത്ഥ അധ്യാപകർ,പാഠം പഠിപ്പിക്കുന്നവരാണു...