Monday, March 5, 2012

ക്ലോണിംഗ്"എന്തൂട്ടണ്ടാ ചുള്ളാ നീ മിഴുങ്ങസ്യാന്നു നടക്കണേ? ഒരുഷാറില്ലല്ലോ?" ദൈവം ആദത്തിനോടു ചോദിച്ചു.


"ഓ.. എന്തൂട്ട് ഉഷാര്. 
മ്മള് വരീന്നു പോയി നടക്കല്ലേ.. 
ഒറ്റയ്ക്ക് എന്തൂട്ടൊക്കെ ചെയ്യും. 
ഇഞ്ഞി, മറിമായം കാട്ട്യാലും ആരെങ്കിലും കാണാനെങ്കിലും വേണ്ടേ?"

"ദതാണ് വിഷ്യേം.. ഗെടി ഒറ്റക്ക്യായേന്റ്യാടാ.." ദൈവം ഗബ്രിയേല്‍ - ദി മനസാക്ഷി സൂക്ഷിപ്പുകാരനോടു ശബ്ദം താഴ്ത്തി പറഞ്ഞു.

"വെഷമിക്കണ്ട്രാ.. ഒക്കെ മ്മക്ക് ശേര്യാക്കാം." ആദത്തിനെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു ദൈവം പോയി.

"ലവന് ഒരു കൂട്ട് കൊടുക്കണല്ലോ.. എന്താ വഴി? നിന്റെ പെരട്ടത്തലേല് വല്ലതും മിന്നണ്ണ്ടോ ഗബ്രീ?" ദൈവം ചോദിച്ചു.

"മ്മക്ക് ക്ലോണിംങ്ങങ്ങട് പൂശ്യാലോ?"

"അതു കൊള്ളാട്ടാ.. ലവന്റെ ഒരു ചെറിയ കഷണം വാരിയെല്ല് വച്ചു ഒരുത്തീനെ അങ്ങട് ഇണ്ടാക്കന്നെ.. ന്ത്യെ?"

ഗബ്രി ആദത്തിനെ പഴങ്ങള് ഇട്ടു വാറ്റിയ നാടന്‍ കുടിപ്പിച്ചു കിടത്തി.
ഒറ്റയ്ക്കായത്തിന്റെ ദേഷ്യം മുഴുവന്‍ ലവന്‍ ദൈവത്തിനെ തെറി പറഞ്ഞു തീര്‍ത്തു. അവസാനം വാളുവച്ചു സൈഡൊതുങ്ങി.

"ഓവര്‍ ഷൈന്‍ ചെയ്യണ്ട്രാ.. ആഷാവുന്നു പറഞ്ഞതാ.. മച്ചു കേട്ടില്ല്യ.. ഇപ്പൊ എന്തായി." പുറം തിരുമ്മി കൊടുക്കുമ്പോ ഗബ്രിയേല് ആതമഗതമടിച്ചു.

ഓപ്പറേഷന്‍ ടെബിളോരുങ്ങി.. 

"എടേല് എണീക്ക്യോടാ ? ദൈവം ചോദിച്ചു..

"മൂന്നൂസ്ത്തെക്ക് നോക്കണ്ട"

ഓപ്പറേഷന്‍ തുടങ്ങി.
ആവശ്യമായ കഷണം കിട്ടിയപ്പോ ഒന്നര മണിക്കൂര്. 
ബാക്കി വന്നതൊക്കെ തുന്നിക്കൂട്ടീപ്പോ വേറെ ഒരു മണിക്കൂര്.

"അതെ, വൈന്നെരത്തെ കഞ്ഞി കുടിച്ചില്ലെങ്കി ഇനിക്ക് ഗ്യാസ് കേറും.. ബാക്കി പണി അത് കഴിഞ്ഞട്ടാവാം. നീ ദീ സാധനം മ്മടെ ലാബില്‍ കൊണ്ടോയി ഫ്രിട്ജില് ഇടുത്തു വക്കി. അവടെ തന്നെ നിന്നോളൊ. ഞാന്‍ വേഗം വരാം."
ഗബ്രീനെ പണിയേല്‍പ്പിച്ചു ദൈവം പോയി.

ആദത്തിന് കമ്പനി കൊടുത്തതും പതിവില്ലാതെ മേലനങ്ങിയതിന്റെ ക്ഷീണവും ഗബ്രീടെ കോട്ടുവായകളായി ലാബില്‍ പറന്നു നടന്നു.

ടച്ചിങ്ങിന് അച്ചാര് തേടി ഫ്രിട്ജു തുറന്ന കലിപ്പ് ടീമ്സിലെ ലൂസിഫരേട്ടന്‍ പുതിയൊരു വെറൈറ്റി സാധനം കണ്ടതും എടുത്തതും നിമിഷങ്ങള്‍ കൊണ്ടാണ്.

കറുമുറാന്നു എന്തോ ശബ്ദം കേട്ടുണര്‍ന്ന ഗബ്രി കാഴ്ച കണ്ട് നടുങ്ങി.
പിന്നെ ട്രാന്സ്ഫോം ചെയ്തു ഡബ്ല്യു ഡബ്ല്യു എഫിലെ ജോണ് സീനയായി.

ലൂസിഫരേട്ടന്‍ ഓള്‍റെഡി  അണ്ടര്‍ടെയ്ക്കര്‍ ആയി കഴിഞ്ഞിരുന്നു.

റഫരിയില്ലാത്തതുകൊണ്ടും ടിക്കറ്റ് വച്ച് നടത്തുന്ന പരിപാടി അല്ലാത്തത് കൊണ്ടും ശരിക്കും ഇടി നടന്നു.
അവസാനം ലൂസിഫരെട്ടന്റെ വാലീപ്പിടിച്ചു തലയ്ക്കുമുകളിലൂടെ ഗബ്രി ചുഴറ്റിയെറിഞ്ഞു. വാല് പറിഞ്ഞു ഗബ്രിയുടെ കയ്യിലിരുന്നു.

"അയ്യോ" .. എന്ന നിലവിളിയും "ഇനി നിന്നെ ടി ന്‍ ഏ യില് കാണാടാ" എന്ന വെല്ലുവിളിയുമായി ഡോബര്‍മാന്റെ കോലത്തിലായ ലൂസിഫരേട്ടന്‍ ഓടി രക്ഷപ്പെട്ടു.

ഇതി കാര്ത്തവ്യ (പണ്ടേ മൂഡന്‍ ആണല്ലോ)നായി നിന്ന ഗബ്രീനെ ദൈവം തോളീ തട്ടി വിളിച്ചു.

"സാരല്യടാ..ഞാന്‍ ഒക്കെ കണ്ടു. നീ വെഷമിക്കണ്ടാ.
എന്താ തിന്നതെന്ന് ലൂസിഫറിനറിയില്ല. എനിക്കും നിനക്കുമല്ലാണ്ട് വേറാര്‍ക്കും ഒന്നും അറിയില്ല.
ഇനി വിളിച്ചു കൂവാനും നിക്കണ്ട.
ഇവിടത്തെ സംഭവങ്ങളൊന്നും മാധ്യമങ്ങളറിയണ്ട. 
അല്ലേല്‍ തന്നെ മാധ്യമ സിണ്ടിക്കെറ്റിന്റേം ഒളി ക്യാമറെടേം മൈക്രോചിപ്പിന്റെം കാലാ."

ഒന്ന് നിറുത്തി ഗബ്രിയോടു ദൈവം തുടര്‍ന്നു.

"മ്മടെ ചീക്കട്ട ഡാവിന് കൂട്ട് കൊടുക്കാനല്ലേ? 
നിന്റെ കയ്യിലോള്ള പിശാചിന്റെ വാലുംകഷ്ണം ധാരാളം."

അങ്ങനെ ആദ്യത്തെ ക്ലോണിങ്ങിലൂടെ ഹവ്വ എന്ന സ്ത്രീ ഉണ്ടായി!
....................................................................................................................................................................


ഓഫ്: കേട്ട് മറന്ന ഒരു കഥയാണ്‌. ഒരു തൃശ്ശൂര്‍ ഭാഷ്യം കൊടുത്തു എന്ന് മാത്രം. മതപരമായ കളിയാക്കാലോ സ്ത്രീകളെ ഇകഴ്ത്തലോ ഉദ്ദേശിച്ചിട്ടില്ല. അങ്ങിനെ തോന്നിയാല്‍ ക്ഷമിക്കുക.

10 comments:

jayanEvoor said...

രസകരമായിട്ടെഴുതി.
ഇഷ്ടപ്പെട്ടു.

അഭിനന്ദനങ്ങൾ!

manu said...

super

Animesh said...

Thanks Jayan & Manu

ajith said...

അങ്ങനെയാണ് ഹവ്വാമ്മ ണ്ടായത് ല്ലേ? കൊള്ളാട്ടോ

ANLIN said...

supr aayittundu keettoooo,,, kalakki

Animesh said...

Ajith & Anu Thanks.

കുമാരന്‍ | kumaaran said...

കലക്കി, ബോസ്സ്.

Animesh said...

Thanks Kumaran ji.

മാണിക്യം said...

തമ്പുരാനെ തപ്പി തടഞ്ഞ് ഞാനിതെവിടാ വന്നെത്തിയത്?
ചുമ്മാല്ല പണ്ടെ ഒരെടങ്ങേട് തോന്നിടിരുന്നു
ഇപ്പോഴല്ലെ കത്തിയത് ഒക്കെ പുള്ളിക്കാരന്റെ വാലിന്റെ പ്രശ്നാ അല്ലാതെ "വല്യപ്പന്റെ" ഒരു വാരിയെല്ലിന് ഇത്ര ആമ്പിയറുണ്ടാവില്ല.

Satheesan .Op said...

അവസാനഭാഗം വളരെ ഇഷ്ടായി ..
ഭാവുകങ്ങള്‍