Powered By Blogger

Friday, June 15, 2012

ദൈവത്തിന്റെ കൈ


ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുന്പ്.
ചാളയടുക്കിയപോലെ ആളെ കുത്തിനിറച്ച ഒരു സിറ്റി ബസില്‍ തോളില്‍ തോക്കിയിട്ട പുസ്തകഭാരവുമായി ഞാന്‍ ഫുട് ബോര്‍ഡില്‍ തൂങ്ങി. പരീക്ഷാഭവന്‍ സ്റ്റൊപ്പില്‍നിന്നു കരമനയ്ക്ക് രണ്ട് കിലോമീട്ടരെ വരൂ. അതിനിടയില്‍ കുഞാലുംമൂട്  എന്നൊരു സ്റ്റോപ്പ് ഉണ്ട് താനും. വലതുകാലിന്റെ പെരുവിരല്‍ മാത്രം ഫുട്ബോര്‍ഡില്‍ തൊടീച്ചു ഒരു കൈകൊണ്ടു കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം കുഞാലുംമൂട്  ബസ് സ്റ്റോപ്പ് ആയിരുന്നു. അവിടെ വണ്ടി നിര്‍ത്തുമ്പോള്‍ താഴെയിറങ്ങി കൈയ്യൊന്ന് കുടഞ്ഞു ഉഷാറായാല്‍ കരമന വരെ വീണ്ടും തൂങ്ങാം. പക്ഷെ, എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി! ആ സ്റ്റോപ്പില്‍ വണ്ടി നിറുത്തിയില്ല. കൈ വേദനിച്ചു തുടങ്ങി. പിന്നീടുള്ള ഓരോ സെക്കന്ടിലും കൈക്കുഴയിലും ചുമലിലും വേദന കൂടിക്കൂടി വന്നു. മറ്റേ കൈ കൊണ്ട് എന്തെങ്കിലും ചെയ്യാനുള്ള ശ്രമവും വിഫലമായി. ഞാന്‍ വിയര്‍ത്തു. കൈ പറിഞ്ഞു പോകുമെന്ന രീതിയില്‍ വേദന അനുഭവിച്ചു. മനസ്സില്‍ ദൈവത്തെ വിളിച്ചു. പിടിവിട്ടു താഴെ വീഴുമെന്ന അവസ്ഥയിലേയ്ക്ക്  തരിച്ചു തുടങ്ങിയ കയ്യുടെ ബലം കുറയുന്നത് എനിക്ക് മനസ്സിലായി. ഓടുന്ന വണ്ടിയില്‍നിന്ന് വീണാല്‍.. ഈശ്വരാ.. അപ്പനും അമ്മയും പെങ്ങളും കൂട്ടുകാരുമൊക്കെ ഒരു കൊള്ളിമീന്‍ പോലെ മനസ്സിലൂടെ മിന്നി മറഞ്ഞു.

പെട്ടെന്ന്...
കമ്പിയില്‍നിന്നു പിടുത്തമയഞ്ഞു തുടങ്ങിയ എന്‍റെ കൈവിരലുകളില്‍ വളയിട്ട ഒരു കൈ മുറുകെ അമര്‍ന്നു. ആ സ്പര്‍ശം മതിയായിരുന്നു എനിക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനുള്ള അര കിലോമീറ്ററോളം പിന്നിടാന്‍.
പിന്നെ, ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍ത്തിരിക്കാനും എവിടെയെങ്കിലും ദൈവത്തിന്റെ കൈ ആവാന്‍ അവസരം പ്രതീക്ഷിക്കാനും.. 

14 comments:

animeshxavier said...

Please...

RAHUL said...

ങേ ................????? വളയിട്ട കൈകള്‍ക്ക് അത്രയും ശക്തിയോ? :))))))

keraladasanunni said...

വളയിട്ട കയ്യിന്‍റെ ഉടമയെ കണ്ടുവോ.

ajith said...

എല്ലാരും വളയിട്ട കയ്യിന് സവിശേഷത കാണുമ്പോള്‍ ഞാന്‍ തത്സമയത്തെ സഹായമായെത്തിയ ആ കാരുണ്യത്തെ ഓര്‍ക്കുന്നു. താങ്ക്സ് അനിമേഷ്

Shyam said...

Hi Animeshettaa super ..
Kayyil valayetta aa daivam aarayerikkum.........

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

വളയിട്ട കൈകള്‍ .... ആ കൈ ഇപ്പോള്‍ കൂടെയുണ്ടോ.....ഹഹഹഹ.... തക്ക സമയത്ത് പ്രവര്‍ത്തിക്കുന്ന ദൈവം.... അവന് ഒരായിരം സ്തുതികള്‍..... ആശംസകള്‍.....

Satheesan OP said...

കൊള്ളാം...:)

Yasmin NK said...

Good.

രഘുനാഥന്‍ said...
This comment has been removed by the author.
രഘുനാഥന്‍ said...

അതേ അതു ദൈവത്തിന്റെ കൈകള്‍ തന്നെയാവണം അനിമേഷ്...
നല്ല എഴുത്ത്...ആശംസകള്‍

rameshkamyakam said...

അപകടസന്ധികളില്‍ കൂടെയുണ്ടാവുക എപ്പോഴും അപ്രതീക്ഷിത കരങ്ങളാകും.ഇത് മുമ്പ് അറിയാതെ നാം തന്നെ നേടിവച്ചിരുന്ന പുണ്യവുമാകാം.ഏതായാലും ഇത്തരം അനുഭവങ്ങള്‍ മനുഷ്യ സ്നേഹത്തിന്റെ വലിപ്പം നമ്മെ ഓര്‍മ്മിപ്പിക്കാനിടവരുത്തട്ടെ.ഒപ്പം സമൂഹജീവി എന്ന നിലയില്‍ നമുക്കുള്ള ഉത്തരവാദിത്വങ്ങളേയും.

Unknown said...

Nalla bhavana....!!!

Biju Davis said...

ഇരിപ്പിടം കാണുക....

http://irippidamweekly.blogspot.com/2012/06/blog-post_23.html

പ്രവീണ്‍ ശേഖര്‍ said...

ഹരേ വാ..വാ..കലക്കി..വളയിട്ട കൈകളുടെ കഥ ഇഷ്ടമായി..പക്ഷെ അവസാനത്തെ ആ കാത്തിരിപ്പ്..ഹോ..സഹിക്കാന്‍ പറ്റുന്നില്ല.

ആശംസകള്‍..വീണ്ടും വരാം..