Saturday, August 4, 2012

വാളെടുത്തവന്‍

വല്ലപ്പോളും രണ്ടെണ്ണം അടിച്ചിട്ടു വീട്ടില്‍ ചെല്ലുമ്പോള്‍ മണം പിടിത്തം നടക്കാതിരിക്കാന്‍ ചില്ലറ ടെക്നിക്കുകളുണ്ട്.

പേരയില, അപ്പുറത്തെ പറമ്പിലെ ഗ്രാമ്പൂ.. അങ്ങിനെ പലതും.
എന്നിട്ടും ഓപ്പിയാരും ഓള്‍ഡ്‌ കാസ്കുമൊക്കെ ചിലപ്പോ ഒറ്റും.
പക്ഷെ, വീണ്ടും അവരോടു കൂട്ടാവും. 
അവര്‍ക്ക് അങ്ങിനെ ഒരു വൃത്തികെട്ട സ്വഭാവമുണ്ടെന്നു വച്ചു നമ്മള്‍ കൂട്ടുകാരെ നഷ്ടപ്പെടുത്തരുതല്ലോ!

പിന്നെപ്പിന്നെ, കോളിംഗ് ബെല്ലടിച്ചിട്ടു മൂത്രമൊഴിക്കാന്‍ പോക്കായി.
അമ്മ വന്നു വാതില്‍ തുറക്കുമ്പോ "ഞാന്‍ വാതിലടച്ചോളാം, അമ്മ പൊക്കോ.. ചോറ് വേണ്ട" എന്ന് പറഞ്ഞു മുറ്റത്തിന് അറ്റത്തു പോയി തിരിഞ്ഞു നിന്ന് ഒരു കിടിലന്‍ മൂത്രം അങ്ങോഴിക്കും. മൂത്രമോഴിക്കുന്നവന്‍ അടിചിട്ടുണ്ടോ എന്ന് മണം പിടിക്കാന്‍ നിക്കാതെ, അത് തീരുംപോളെയ്ക്കും പാവം അമ്മ പോയിക്കാണും. 
പിന്നെ, വാതിലടച്ച്‌ നേരെ റൂമിലേയ്ക്ക്.

ഒരു ദിവസം വാതില്‍ തുറന്നത് അപ്പന്‍!
ദൈവമേ,..
ഒന്നും മിണ്ടാന്‍ പോയില്ല.
മൂത്രം പരിപാടി കഴിഞ്ഞപ്പോളും അപ്പന്‍ വാതില്ക്കലുണ്ട്.
നല്ലൊരു ശ്വാസം അകത്ത്തെയ്ക്കെടുത്ത് ഒരു തരി എയര്‍ പുറത്തേയ്ക്ക് വിടാതെ അപ്പന്റെ മുന്നിലൂടെ റൂമിലേയ്ക്ക് നീങ്ങവേ ഇടി വെട്ടി.

"ഡാ.."

നിന്നു.. ശ്വാസം പുറത്തേയ്ക്ക് വിടാതെ ഒരു മൂളല്‍..
"ഉം.."

"നീ സ്മാളടിചിട്ടുണ്ടോ?"

"ഉം ഉം.."

"വായ തുറക്കടാ.."

പെട്ടു. ശോ വേണ്ടാര്‍ന്നു. ശ്വാസം അടക്കിപ്പിടിചിട്ടോ എന്തോ ഒരു വാള്‍ കൊരുക്ക് വരെ എത്തി നില്‍ക്കുന്നു.
വായ തുറന്നാല്‍ വാള് വെയ്ക്കുമോ.. ദൈവമേ!

"ഞാന്‍ കഴിച്ചിട്ടില്ല." ദൈവമേ വാളല്ലേ വരാന്‍ പോക്കുന്നത്.

"നുണ പറയുന്നോടാ? കഴിച്ചിട്ടില്ലല്ലേ.. എന്നിട്ടാണോ നല്ല റമ്മിന്റെ മണം. നിന്നെ ഇന്ന് ഞാന്‍."

വാള് വാ വരെ എത്തി. എല്ലാം പൂര്‍ത്തിയായി എന്ന യേശുവചനം മനസ്സില്‍ വിചാരിച്ചു അവസാന ഡയലോഗ് കാച്ചി..

"ഞാന്‍ അടിചിട്ടോന്നുല്ല്യ.. 
അപ്പന്റെ ഈ വര്‍ത്താനം കേട്ടിട്ട് എനിക്ക് വാള് വെക്കാന്‍ വരണ്.."  ഗ്വാ..

10 comments:

animesh xavier said...

വാള് തലയില്‍ വെക്കരുത്!

animesh xavier said...

വാള് തലയില്‍ വെക്കരുത്!

ANLIN said...

kidilan ,, super aayittundu

ajith said...

ഗ്വാ ഗ്വാ...
കൊള്ളാട്ടോ

രമേഷ്സുകുമാരന്‍ said...

കള്ളിവെളിച്ചത്താക്കും അല്ലേ?കൊള്ളാം കുറിപ്പ്.

rahul blathur said...

kollaaam

അജീഷ്.പി.ഡി said...

ശ്ശെടാ,, ലോകത്തെ എല്ലാ കുടിയന്മാരും ഇങ്ങനയൊക്കെ തന്നെ ആയിരുന്നു ആദ്യ കാലങ്ങളില്‍ വീട്ടില്‍ കയറിയിരുന്നത് അല്ലെ??? ഞാന്‍ മാത്രമേ ഇങ്ങനൊക്കെ ചെയ്തിരുന്നുള്ളൂ എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്....

sumesh vasu said...

ഹ ഹ .. ഇതോണ്ടല്ലേ ഞാൻ നാട്ടിന്ന് അടിക്കാത്തത്!

- സോണി - said...

ഹ ഹ...

vava said...

EEmoothram paripadi ente kuthakayayirunnenna vicharichirunnathu..