Powered By Blogger

Friday, October 11, 2013

താഴേയ്ക്ക് ചൂണ്ടിയ വിരൽ.


അത് ചൂണ്ടു വിരലായിരുന്നു. 
സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ചിലപ്പോൾ വലം കയ്യുടെ, 
മറ്റു ചിലപ്പോൾ ഇടം കയ്യുടെ.

എന്നോ, എപ്പോളോ ഒരിക്കൽ തലയ്ക്കു മുകളിൽ തെളിഞ്ഞ താഴേയ്ക്ക് ചൂണ്ടിയ ചൂണ്ടു വിരലിൽ പിടിച്ചാണെത്രേ ആദ്യമായി എഴുന്നേറ്റു നിന്നത്. 
ഒറ്റയടി വച്ച് തുടങ്ങിയതും അതിൽ പിടിച്ചായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

"ഉം" എന്ന ആജ്ഞാശക്തിയുള്ള മൂളലും താഴേയ്ക്ക് ചൂണ്ടിയ വിരലിലെ പിടുത്തത്തിന്റെ ബലത്തിൽ വീഴാതെ നടന്ന വഴികളുമാണ് ഓര്ത്തെടുക്കാവുന്നത്.

വിരലിന്റെ ഉയരം മുഖത്തിനും താഴെയായ ഏതോ സമയത്ത് ആ വിരളില്നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാൻ യാതൊരു വിമുഖതയും കാണിചില്ലെനാണ് ഓർമ്മ.

വിരലിന്റെ സ്ഥാനം നോട്ടത്തിനുമോരുപാടു താഴെയായ ഒരു കാലത്ത് ആ സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്തിരുന്നു.

പിന്നീടെപ്പോഴോ താഴേയ്ക്ക് ചൂണ്ടിയ വിരലിനെ ശ്രദ്ധിക്കാതായി. 
പതിയെ മറന്നും പോയി..

ഇന്നലെ..
ചലനമറ്റ. ചുളുങ്ങിയ കൈകളിൽ കുരിശു പിടിപ്പിക്കാൻ ശ്രമിക്കുമ്പോളാണ് ആ ചൂണ്ടുവിരൽ വീണ്ടും ശ്രദ്ധിച്ചത് .
അത് ചൂണ്ടിയിരുന്നത് താഴെയ്ക്കായിരുന്നില്ല..
എന്റെ നേരെയായിരുന്നു.

7 comments:

animeshxavier said...

Hi

ajith said...

പറയാതെ പലതും പറയുന്നൊരു വിരല്‍ ചൂണ്ടല്‍

Cv Thankappan said...

മോനെ,ഓര്‍മ്മയുണ്ടായിരിക്കണം!
ആശംസകള്‍

AnuRaj.Ks said...

ആ പാപി നീ തന്നെയെന്നാണോ.....

ഉദയപ്രഭന്‍ said...

നല്ല കഥ.

തുമ്പി said...

ഓരോ ചൂണ്ടിക്കാണിക്കലുകളുടേയും പരിണിതഫലങ്ങള്‍ തിരിച്ചെത്തുക തന്നെ ചെയ്യും

rameshkamyakam said...

വിരലോര്‍മ്മ?