Powered By Blogger

Wednesday, June 15, 2011

മലയാറ്റൂര്‍ യാത്ര

ഞങ്ങള്‍ മാപ്ലമാര്‍ക്ക് (ക്രിസ്ത്യാനികള്‍ക്ക്) നോമ്പുകാലമാണല്ലോ!
മണ്ഡലം നോയമ്പ്, മുസ്ലീങ്ങളുടെ നോയമ്പ് എന്നത് പോലെയുള്ള ഒരു നോയമ്പ് അല്ല ഇത്!
ചിലര്‍ക്ക് മീന്‍ മാത്രം നോയമ്പ്, ചിലര്‍ക്ക് ഇറച്ചി,
പിന്നെ.. കഷണത്തിന് മാത്രം, ചാറിനു മാത്രം അങ്ങിനെ പല പല വേരിയെഷനുകള്‍
ഞങ്ങളുടെ നോയംബില്‍ കാണാം!!
ഇക്കാലത്ത് വിസ്കിക്ക് മാത്രം വിലക്ക് കല്‍പ്പിച്ചു വയറു നിറയെ ബ്രാണ്ടി കുടിക്കുന്നവരും ധാരാളം.
എന്തൊക്കെയായാലും വലിയ ആഴ്ചയില്‍ മലയാറ്റൂര്‍ മല കയറി പാപഭാരം കുറയ്ക്കുന്നവരാന് ഞങ്ങള്‍.

ഇരുപതുകളുടെ തുടക്കത്തില്‍ (1920 അല്ല, 20 വയസ്സ്) ,
സിനിമ മുതല്‍ പന്തുകളിക്കു വരെ വിടില്ലെങ്കിലും മലയാറ്റൂര്‍ക്ക് പോകുകയാണെന്ന് പറഞ്ഞാല്‍
വീട്ടീന്ന് പൂര്‍ണ്ണ സമ്മതം.
വൈകീട്ട്, വീട്ടിലെ രൂപക്കൂട്ടിനടുത്തു വച്ചിരിക്കുന്ന ചെറിയ കുരിശുമോക്കെയായി
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വീട്ടില്‍നിന്നിറങ്ങുന്നു..
പറഞ്ഞുരപ്പിച്ചപോലെ എല്ലാവരും എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍ യാത്ര തുടങ്ങുകയായി.
ചിലപ്പോള്‍ നടന്ന്.. മറ്റു ചിലപ്പോള്‍ ബസില്‍.
ഭക്തിപാരവശ്യം സിനിമാ വിശേഷങ്ങളിലെയ്ക്കും കുളിസീന്‍ കണ്ട വിശേഷങ്ങളിലെയ്ക്കുമോക്കെയായി എപ്പോ വഴിമാറിയെന്നു ചോദിച്ചാല്‍ മതി!
ചിലര്‍ക്ക് നിര്‍ഭയമായി കാജാബീഡി വലിച്ചു പഠിക്കാനുള്ള പരിശീലന വേദിയാണ് ഈ യാത്രവേളകള്‍!
ഒരിക്കല്‍ റോഡിലേയ്ക്ക് ചാഞ്ഞു നിന്ന ഒരു മാവില്‍ കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങ വീതം വച്ച് നടപ്പ് തുടങ്ങിയപ്പോള്‍ ഒരു സഖാവ് മാത്രം യാതൊരു കുലുക്കവുമില്ലാതെ, പിന്നേം നിന്നെറിയുകയാണ്.

"ഡാ .. മതി മതി.. നീയെന്താ മാങ്ങ കച്ചോടത്തിനു കൊണ്ടുവാനുള്ള പരിപാട്യാ?"
എന്ന് ചോദിച്ചപ്പോള്‍ മറുപടി റെഡി.
"നീ പോയേരാ.. പറ്റുംന്ന്വേച്ചാ.. ഒന്ന് വന്നു ഹെല്പ് ചെയ്യടാ ശവീ
എന്‍റെ കുരിശേ, മാവുംമേ തങ്ങി നിക്കാ!
അതില്ലണ്ട് വീട്ടീ കേട്ടില്ല മോനെ."

7 comments:

Unknown said...

dud i can't understand your languate but your blog is nice
EssyAds.com

Neema Rajan said...

ഓരേജാതി കുരിശുകളേം കൊണ്ട് കുരിശുമ്മുടി കേറാന്‍ പോയാല്‍ കുരിശാവും ന്ന് മനസ്സിലായില്ലേ!! ഹ ഹ ഹ..

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ said...

കൊള്ളാം കലക്കീട്ടോ :))

ചിത്രാക്ഷരങ്ങള്‍ said...

അതങ്ങ് ഒത്തു കേട്ടോ

jayanEvoor said...

നമ്മൾ കുട്ടികളല്ലേ...
എല്ലാം അറിയുന്ന സ്വർഗസ്ഥനായ പിതാവ് ഇതും ക്ഷമിക്കും. പക്ഷേ ഗൃഹസ്ഥനായ ‘പിതാവ്’ ക്ഷമിക്കില്ലല്ലോ!

കലക്കി!

Unknown said...

ഓർമ്മ...

Sarija NS said...

ചിരിച്ചു മരിച്ചു :)