ഞാനുമോരാന..
പൂഴിയില്‍ക്കുളിച്ചു, കളിച്ചു തിമിര്‍ത്ത്
പരിണാമപ്പടുകുഴിയില്‍ വീണൊരാന.
ആകുലതകള്‍ ചുമന്നവശരായവരെ
ഒളിഞ്ഞിരുന്നു മണലെറിഞ്ഞു വീഴ്ത്തി
കൊന്നുതിന്നു വിശപ്പടക്കുന്നോരാന.
എന്‍റെ പ്രതീക്ഷകളുടെ ഭാരവും പേറി
വഴിതെറ്റിയവന്റെ പാദചലനങ്ങള്‍ തേടി,
ചിറകുമുളച്ചുവിണ്ണിലുയരാനൂഴവും കാത്ത്
ഈ മണല്‍ക്കുഴിയില്‍.. ഞാന്‍.
ഞാനുമൊരാന!
ആനയ്ക്ക് സ്വന്തം വലിപ്പമറിയില്ലെന്നാരാ പറഞ്ഞത്?
No comments:
Post a Comment