സിനിമ അവനൊരു ഹരാർന്നു!
സിനിമ കണ്ട് കണ്ട് പരീക്ഷാ പേപ്പറുകളിൽ വരെ സിനിമാക്കഥ എഴുതി വച്ചതിനു കിട്ടിയ തല്ലുകൾ അവനു വളാർന്നു !
സാഹചര്യത്തിനനുസരിച്ച് സിനിമാഡയലോഗ് അടിക്കാൻ അവനു നല്ല കഴിവാർന്നു.
പക്ഷെ, അപ്പൻ മരിച്ചപ്പോ എഫ്ബില് ഇട്ട പോസ്റ്റ് കൈവിട്ട ആയുധാർന്നു..
അതിങ്ങിന്യാർന്നു..
"അപ്പൻ എന്ന വൻമരം വീണു.. ഇനി?"
"അപ്പൻ എന്ന വൻമരം വീണു.. ഇനി?"
പോസ്റ്റിട്ടു വീട്ടിലെത്തും വരെ അവനോർമ്മിണ്ടാർന്നു!!
No comments:
Post a Comment