സ്കൂള്‍ തുറന്നു..
പെരുമഴയുടെ ഇരമ്ബലിനോപ്പം പിള്ളേരുടെ കലപില.. നല്ല രസം!
ചേമ്പിലയില്‍ വീണു ചിതറുന്ന വെള്ളത്തുള്ളികളും ഈര്ക്കിളിക്കുരുക്കുകളിലെയ്ക്ക് തല നീട്ടുന്ന കുഞ്ഞു തവളകളും ഓര്‍മ്മയിലെത്തുന്നു.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പടക്കം പൊട്ടിച്ചും, പുല്ലിന്മേല് ചവിട്ടി കളിച്ചും, നീരോലിയിലയുടെ പുറകില്‍ കശുവണ്ടിയുടെ പശ തേച്ചു സ്പീഡ് ബോട്ട് ഉണ്ടാക്കിയുമുള്ള സ്കൂള്‍ യാത്രകള്‍.. കാരപ്പഴത്ത്തിന്റെ, ചെമ്മീന്‍ പുളിയുടെ, നാട്ടുമാങ്ങകളുടെ..രുചി,
പഴയ ചെരുപ്പ് മുറിച്ചുണ്ടാക്കുന്ന ടയറുകള്‍ മോടി പിടിപ്പിക്കുന്ന കളിവണ്ടികള്‍..
പ്ലാവിലതോപ്പി വച്ച രാജാവും , കളിവീട്ടിലെ അമ്മയും അച്ഛനും.. ഓലപ്പന്ത് മുതല്‍ നീരോലിക്കുരു വരെ ഉപയോഗിച്ചുള്ള എറിഞ്ഞു കളി, കോട്ട, കള്ളനും പോലീസും, കിളിമാസ്, കുട്ടിയും കോലും...
ആകാശം കാണാതെ പറിച്ചെടുത്ത ആലിലകള്‍ ടീച്ചര്‍മാരുടെ ചൂരലില്നിന്നു തരുന്ന സംരക്ഷണം..
മയില്‍ പീലികളുടെ പ്രസവമുറിയായി മാറുന്ന പുസ്തകങ്ങള്‍..അവയ്ക്ക് പഴയ സിമന്റ് കവര്‍ കൊണ്ടിടുന്ന ചട്ട, സിനിമ പോസ്റ്റര്‍ കൊണ്ട് ചട്ടയിടുന്നവരോടുള്ള അസൂയ..
അലുമിനിയം പെട്ടിയും എലാസ്ടിക്കും ...
ഹാ.. ഓര്‍മ്മകള്‍ ഓടിയെത്തുന്നു.
3 comments:
nostalgic child hood..!! namukku ithonnum marakkan pattilla alle..
oru divasam daivam prathyakshappettu poyakalathile oru period thirike tharamennu paranjal..?
njan parayum:
''daivame thirichu tharikente balyavum, haritham chorathora bhoomiyum..'
ithu thanne alle animaeshe nammal agrahikkuka
Very Intrested this one ...
Mazhananayan purathu poyal ammayudey nakhathintey choodum neetalum ariyumayerunnu athukondu schoolil PT period mathram alpam mazhananyan chance kettiyetolloo kuttikkalathu...Animeshettante writeup vayichappol...veendum oru kuttikkalam manassiloody oodi poyathu pole NANNI aniyetaaa...Kooduthal rachanakalkkayi ee kunjanujan kathirikkunnu...
ഇത്തരം കുറെ ഓര്മ്മകളിലല്ലേ നമ്മള് ജീവിക്കുന്നത്. നന്ദി ശ്യാം.
Post a Comment