രക്തദാനം
തനിക്കു ബോഡി വെയിറ്റ് കുറവാണ്, ഒരു വിളര്‍ച്ച തോന്നുന്നു എന്നൊക്കെ പറഞ്ഞ ഡോക്ടറെയും നെഴ്സുമാരെയും പരിഹസിച്ചു "ഇതൊക്കെ കുറെയേറെ കണ്ടവനും കേട്ടവനുമാണീ അന്തോണി" എന്നു പറഞ്ഞ് 'ചോരയെടുക്കാന്‍ ഇവളുംമര്‍ക്കെന്താ ഇത്ര മടി' എന്ന് ആത്മഗതം ചെയ്തു ലാബിലെ ടേബിളില്‍ കയരിക്കിടന്ന അന്തോണി ഇരുന്നൂറു മില്ലി ചോര്ത്തിയപ്പോളേയ്ക്കും ബോധം കേട്ട് പോയി!
ഒരു കുപ്പി തിരിച്ചു കേറ്റിയിട്ടും ബോധം വരാതായപ്പോള്‍ ഇനിയും വേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ രണ്ടുമൂന്നു കുപ്പികൂടി നേഴ്സുമാര് കൊണ്ട് വച്ചു. പെട്ടെന്ന് ബോധം തിരിച്ചു കിട്ടിയ അന്തോണി ചുറ്റുമൊന്നു വീക്ഷിച്ചു.. എന്നിട്ട് ആശുപത്രി കിടുങ്ങുമാരുച്ചത്തില്‍ അലറി..
"എടീ ---കളെ.., ഒന്നുറങ്ങിപ്പോയ ലാക്കിനു എന്‍റെ മൂന്നു കുപ്പി ഊറ്റിയതും പോരാഞ്ഞു വീണ്ടും നാലാമത്തെ ഊറ്റുകയാനല്ലെടി പന്ന - മക്കളെ. കുറച്ചു നേരം കൂടി കഴിഞ്ഞിരുന്ണേല്‍ നീയൊക്കെ എന്‍റെ കിഡ്നി അടിച്ചു മാറ്റിയെനല്ലോ..!!"
No comments:
Post a Comment